പ്രതിഭാ സംഗമം ജൂൺ 25 നു

കാഞ്ഞിരപ്പള്ളി: ജൂൺ 30, ജൂലൈ 1,2 തീയതികളിൽ എരുമേലിയിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക് സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിഭാ സംഗമം ജൂൺ 25 തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സിപിഐ (എം) ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എക്സ്: എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ദേശീയ അവാർഡ് നേടിയ ഛായാഗ്രഹകൻ നിഖിൽ എസ് പ്രവീൺ മുഖ്യാഥിതിയാവും. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ: സെക്രട്ടറി കെ.രാജേഷ്, ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡണ്ട് കെ.ആർ.അജയ് എന്നിവർ പങ്കെടുക്കും

.പൊതു വിദ്യാലയങ്ങളിൽ പഠിച്ച് കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും, സർവ്വകലാശാല പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും, വിവിധ മേഖലകളിൽ കഴിവ് തെളിച്ച യുവ പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും.