പ്രതിഷേധ യോഗം

മുണ്ടക്കയം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നൗഷാദ് ഇല്ലിക്കനെ മര്‍ദിച്ച എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് മുണ്ടക്കയം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 5. 30 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പ്രതിഷേധ യോഗം നടത്തും.

മുന്‍ മുഖ്യമന്ത്രിയും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം കുട്ടി കല്ലാര്‍, ജോഷി ഫിലിപ്പ്, പി. എ. ലിം ,റോയി കപ്പലുമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.