പ്രതിഷ്ഠാ വര്‍ഷികം നടത്തി

പ്രതിഷ്ഠാ വര്‍ഷികം നടത്തി

ചെറുവള്ളി: എസ്എന്‍ഡിപി യോഗം 993-ാം നമ്പര്‍ കൈലാത്തുകവല ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം വിനോദ് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തിലും വിനോദ് ശാന്തി, സുബിന്‍ ശാന്തി, മോഹനന്‍ ശാന്തി, പ്രസീദ് ശാന്തി എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും നടത്തി. അഷ്ടദ്രവ്യസമേത ഗണപതിഹോമത്തിന് ശേഷം പഞ്ചവിംശതി മൂര്‍ത്തി കലശപൂജയും, കലശം എഴുന്നള്ളിപ്പും കലശാഭിഷേകവും നടത്തി.