പ്രഫ. എസ്.രാമാനുജം സ്മൃതിസദസ്സും നാടക ശിൽപശാലയും 9ന്

പൊൻകുന്നം ∙ ജനകീയ വായനശാലയിൽ ഒൻപതിനു പ്രഫ. എസ്.രാമാനുജം സ്മൃതിസദസ്സും നാടക ശിൽപശാലയും നടക്കും. രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെ നടക്കുന്ന നാടക – രംഗാവതരണ ശിൽപശാല നരിപ്പറ്റ രാജു, ഗിരിജ രംഗനായകി, ഗീത രംഗപ്രഭാത് എന്നിവർ നയിക്കും. ഫോൺ: 94471 51930.