പ്രമുഖ സിനിമാതാരം ഉർവ്വശി വീണ്ടും വിവാഹിതയായി

1

പ്രമുഖ സിനിമാതാരം ഉർവ്വശി വീണ്ടും വിവാഹിതയായി. ചെന്നൈയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന ശിവപ്രസാദാണ് വരൻ. ആറുമാസം മുൻപ് ചെന്നൈ വിരുഗമ്പാക്കം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന വിവാഹത്തേക്കുറിച്ച് ഇപ്പോഴാണ് താരം മനസ് തുറന്നത്. വനിതയുടെ പുതിയ ലക്കത്തിൽ ഉർവ്വശിയുടെ വിശദമായ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുൻപ് തിരുവനന്തപുരത്ത് നിർമ്മാണക്കമ്പനിയിൽ ജീവനക്കാരനായിരുന്ന ശിവൻ ഇപ്പോൾ ചെന്നൈയിൽ സ്വന്തമായി കമ്പനി നടത്തുകയാണ്. ചെന്നൈ അൻപുനഗറിൽ ഉർവ്വശി പുതുതായി പണിത വീടിന്റെ നിർമ്മാണക്കരാർ ശിവപ്രസാദിന്റെ കമ്പനിയാണ് ഏറ്റെടുത്ത് നടത്തിയത്. ഉർവ്വശിയുടെ സഹോദരൻ കമലിന്റെ സുഹൃത്ത് കൂടിയാണ് ശിവൻ. കൊല്ലം അഞ്ചലിനടുത്ത് ഏരൂർ ചേനവിള വീട്ടിൽ ഗോപിയുടെ മകനായ ശിവപ്രസാദ് വർഷങ്ങളായി ചെന്നൈയിലാണ് താമസിക്കുന്നത്. ശിവപ്രസാദിന്റെ ആദ്യവിവാഹമാണിത്.

അടുത്തകാലത്ത് ഉർവ്വശിയുടെ സഹോദരൻ ഒരു അപകടത്തിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഉർവ്വശിയുടെ വീടുമായി ശിവപ്രസാദ് വളരെ അടുത്തു. ഇതാണ് വിവാഹത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടന്ന വിവാഹം ലളിതമായ ചടങ്ങുകളോടെയായിരുന്നു. തിരുവണ്ണാമല ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ.

മനോജ് കെ. ജയനുമായി വിവാഹമോചനം നടന്ന ഉടൻതന്നെ വിരുഗമ്പാക്കം സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം നടന്നിരുന്നു. അൻപു നഗറിലെ വീട്ടിലാണ് ഇരുവരും താമസം.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)