പ്രളയബാധിതർക്ക് ഒരു കോടിയോളം രൂപയുടെ സഹായഹസ്തവുമായി കാഞ്ഞിരപ്പ ള്ളി രൂപത.

കാഞ്ഞിരപ്പള്ളി : പ്രളയ ദുരന്ത സമയത്ത് അൻപത് ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യവ സ്തു ക്കൾ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി വഴി വിതരണം ചെയ്തത് കൂടാതെ മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അൻപത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായ വും കൈമാറി.
കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കലാണ് അൻപത് ലക്ഷം രൂപയുടെ ചെക്ക് മന്ത്രിമാരായ തോമസ് ഐസക്ക് ,കെ രാജു എന്നിവർക്ക് കൈമാറിയ ത് .കളക്ടർ ബി എസ് തിരുമേനി ഡോക്ടർ എൻ ജയരാജ് എംഎൽഎ വികാരി ജനറാൾ മാരായ ഫാദർ ജസ്റ്റിൻ പഴയപറമ്പിൽ, ഫാദർ കുര്യൻ താമരശ്ശേരി എന്നിവരും ഫാദർ തോമസ് മാറ്റമുണ്ടയിൽ, ഫാദർ സെബാസ്റ്റ്യൻ കിളിരൂർ പറമ്പിൽ, ഫാദർ മാർട്ടിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സഹായങ്ങൾ അർഹരായവരിലേക്ക് എത്തണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ബിഷപ്പ് മന്ത്രിമാരോട് പറഞ്ഞു