പ്രവേശനോൽസവത്തിലെ താരങ്ങൾ അഞ്ചു ജോഡി ഇരട്ടകൾ ….

web-twins-st-antonys
ആനക്കല്ല്: പുതിയ അധ്യയനവര്‍ഷം സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന് പകിട്ടേകി പടി കടന്നെത്തിയത് അഞ്ചു ജോഡി ഇരട്ടകള്‍.

സ്‌കൂളിലെ പ്രവേശോത്സവത്തിലെ താരങ്ങള്‍ ഇവരായിരുന്നു. അയാന്‍ ഷിഹാബ്- അമാന്‍ ഷിഹാബ്, എബിന്‍ ബിജു- ആല്‍ബിന്‍ ബിജു, അമാന്റ ബാസ്റ്റിന്‍-അമീലിയ ബാസ്റ്റിന്‍, അല്‍ഫോന്‍സ ജോഷി- ഇമ്മാനുവല്‍ ജോഷി എന്നിവര്‍ എല്‍.കെ.ജി. ക്ലാസ്സിലേക്കും, ആരോണ്‍ ജേക്കബ്- അരേന ജേക്കബ് എന്നിവര്‍ മോണ്ടിസറിയിലേക്കുമാണ് പ്രവേശം നേടിയത്.

പ്രിന്‍സിപ്പല്‍ ഫാ.ഡെന്നി തോമസ് നെടുംപതാലിലിന്റെ നേതൃത്വത്തില്‍ കുട്ടികളെ വരവേറ്റു.