പ്രശസ്ത ഹിന്ദി നടന്‍ പ്രാണ്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ പ്രാണ്‍ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

പ്രാണ്‍ കൃഷന്‍ സിക്കന്ദ് എന്ന പ്രാണ്‍ വില്ലന്‍ വേഷങ്ങളിലാണ് ഏറെയും തിളങ്ങിയത്. 2012-ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു. 350-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രാണിനെ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

pran1920-ല്‍ അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ചു. എഴുത്തുകാരനായ വാലി മുഹമ്മദ് വാലിയാണ് പ്രാണിനെ ചലച്ചിത്ര ലോകത്തെത്തിക്കുന്നത്. ദല്‍സുഖ് പഞ്ചോലിയുടെ പഞ്ചാബി ചിത്രമായ യാംല ജാഠിലെ വില്ലന്‍ വേഷമണിഞ്ഞായിരുന്നു പ്രാണിന്റെ അരങ്ങേറ്റം. പഞ്ചോലിയുടെ ഖന്‍ദാനിലൂടെ റൊമാന്റിക് നായകന്റെ വേഷത്തില്‍ ഹിന്ദി സിനിമയിലേയ്ക്കും ചുവടുവച്ചു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത പ്രാണ്‍ വിഭജനത്തോടെ ലാഹോര്‍ വിട്ട് ബോംബെയിലെത്തി. സിദ്ധി എന്ന ഹിന്ദി സിനിമയിലെ വില്ലന്‍ വേഷത്തോടെ ശ്രദ്ധേയനായി. അമ്പതുകളിലും അറുപതുകളിലും ദിലീപ് കുമാറിന്റെയും ദേവ് ആനന്ദിന്റെയും രാജ് കപൂറിന്റെയും ചിത്രങ്ങളിലെ സ്ഥിരം വില്ലനായിരുന്നു പ്രാണ്‍.

ബോംബെ ഡൈനാമോസ് എന്ന പേരില്‍ സ്വന്തം ഫുട്ബോള്‍ ക്ലബ്ബും നടത്തി. 1997-ല്‍ മൃത്യുദത്ത എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ശുക്ല സിക്കന്ദാണു ഭാര്യ. അരവിന്ദ് സിക്കന്ദ്
സുനില്‍ സിക്കന്ദ് , പിങ്കി സിക്കന്ദ് എന്നിവര്‍ മക്കള്‍.
19pran