പ്രാ​ദേ​ശി​ക പ്ര​തി​ഭാ​കേ​ന്ദ്രം

എ​ലി​ക്കു​ളം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശി​ക​മാ​യി പ​ഠ​ന പി​ന്നോ​ക്കാ​വ​സ്ഥ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന പി​ന്തു​ണ ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സ​ർ​വ്വ​ശി​ക്ഷാ അ​ഭി​യാ​ന്‍റെ​യും എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ്രാ​ദേ​ശി​ക പ്ര​തി​ഭാ കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട​ന്‍റ് സു​മം​ഗ​ലാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ അ​ക്കാ​ദ​മി​ക​വും കാ​യി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി.

മെം​ബ​ർ ബി​ന്ദു പൂ​വേ​ലി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ഇ​ഒ​സ​ര​സ​മ്മ പി.​കെ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ന​മ​റ്റം ഹെ​ഡ്മി​സ്ട്ര​സ് റോ​സ് കാ​ത​റി​ൻ, വി​ദ്യാ വോ​ള​ണ്ടി​യ​ർ പി.​ആ​ർ. മോ​ഹ​ന​ൻ, സി​ആ​ർ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ സൂ​ര്യ സു​കു​മാ​ര​ൻ, ബി​പി​ഒ ബി​ആ​ർ​സി ഗീ​ത എം.​ആ​ർ, ടി.​എ​സ്. ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.