പ്ര​കൃ​തി​ക്ഷോ​ഭം: അ​ടി​യ​ന്ത​ര സഹായം എ​ത്തി​ക്ക​ണ​മെ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ര്‍​ഷ​ക​ര്‍​ക്കും മ​റ്റും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലൂ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടാ​തെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നും തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ല്‍​കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ഐ​കകണ്ഠ്യേന അം​ഗീ​ക​രി​ച്ച് സ​ർ​ക്കാ​രി​നു ന​ൽ​കി.