പ്ര​കൃ​തി​യോ​ടു കൂ​ട്ടു​കൂ​ടി ഒ​രു അ​വ​ധി ദി​നം

മ​ണി​മ​ല: വീ​ഡി​യോ ഗെ​യി​മും കം​പ്യൂ​ട്ട​റും ടി​വി​യു​മെ​ല്ലാം ഒ​ഴി​വാ​ക്കി വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ൾ ഇ​ന്ന​ലെ പ്ര​കൃ​തി​യോ​ടു കൂ​ട്ടു​കൂ​ടാ​നി​റ​ങ്ങി. സ്വ​ന്തം കൈ ​കൊ​ണ്ട് നി​ർ​മി​ച്ച പ്ലാ​വി​ല തൊ​പ്പി​യും ഓ​ല​പീ​പ്പി​യും ഓ​ല​പ്പ​ന്തും ക​ണ്ണാ​ടി​യു​മൊ​ക്കെ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്ത് പു​ഞ്ചി​രി​ത്തി​ള​ക്കം.
പ്ലാ​വി​ല​ക്കു​ന്പി​ൾ മു​ത​ൽ കു​ട്ട​യും വ​ട്ടി​യും​വ​രെ നി​ർ​മി​ക്കു​ന്ന വി​ദ്യ അ​വ​ർ അ​തി​വേ​ഗം പ​ഠി​ച്ചെ​ടു​ത്തു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ, കു​ടും​ബ​ശ്രീ, ആ​രോ​ഗ്യ​വ​കു​പ്പ്, ശു​ചി​ത്വ​മി​ഷ​ൻ, കി​ല എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ളാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ പെ​ൻ​സി​ൽ അ​വ​ധി​ക്കാ​ല ക്യാ​ന്പി​ലാ​ണ് പ​ഴ​യ ത​ല​മു​റ​ക​ളു​ടെ അ​വ​ധി​ക്കാ​ല വി​നോ​ദ​ങ്ങ​ൾ പു​ന​ര​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തു നി​ന്നു ശേ​ഖ​രി​ച്ച ച​കി​രി​നാ​ര്, പ്ലാ​വി​ല, തെ​ങ്ങോ​ല എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ളി​പ്പാ​ട്ട​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​മി​ച്ച​ത്.

പ്ലാ​സ്റ്റി​ക്കും മ​റ്റ് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കി പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​മെ​ന്നും പ്ര​കൃ​തി​യി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യി​ല്ലെ​ന്നും ക​ട​യി​ലേ​ക്കു പോ​കു​ന്പോ​ൾ ക്യാ​രി ബാ​ഗു​ക​ൾ കൈ​വ​ശം ക​രു​തു​മെ​ന്നും കു​ട്ടി​ക​ൾ തീ​രു​മാ​ന​മെ​ടു​ത്തു. വാ​യു​വും വെ​ള്ള​വും മ​ണ്ണും മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കൈ​കോ​ർ​ക്കാ​നാ​യി പ്ര​തി​ജ്ഞ​യെ​ടു​ത്താ​ണ് അ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
നാ​ലു ഗ്രൂ​പ്പാ​യി തി​രി​ഞ്ഞ് കു​ട്ടി​ക​ൾ മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​സ​ര ന​ട​ത്ത​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഇ​വി​ടെ ക​ണ്ടെ​ത്തി​യ ജൈ​വ – അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ഇ​വ​ർ നി​വേ​ദ​നം ന​ൽ​കും.
ആ​രോ​ഗ്യ​ര​ക്ഷ​യ്ക്ക് മാ​ലി​ന്യ​മു​ക്ത പ​രി​സ​രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​ന്പി​ൽ 13 വാ​ർ​ഡു​ക​ളി​ലെ 46 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. പ​രി​ശീ​ല​നം ല​ഭി​ച്ച കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ ക്യാ​ന്പ് ന​ട​ത്തും.