പ്ര​കൃ​തി സൗ​ഹൃ​ദ ഫാ​ഷ​ൻ എ​ക്സി​ബി​ഷ​ൻ


പൊ​ൻ​കു​ന്നം: പ്ര​കൃ​തി സൗ​ഹൃ​ദ ഫാ​ഷ​ൻ എ​ക്സി​ബി​ഷ​ൻ ആ​രം​ഭി​ച്ചു. സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ഫാ​ഷ​ൻ ഡി​സൈ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്ത്ര​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​രി​ക്കു​ന്നു.
മ​ണ്ണി​ൽ അ​ലി​ഞ്ഞു ചേ​രു​ന്ന​തും പു​നഃ​ചം​ക്ര​മ​ണം ന​ട​ത്താ​ൻ പ​റ്റു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ​കൊ​ണ്ടു​ണ്ടാ​ക്കി​യ വി​വി​ധ ഉ​ത്പ്പ​ന്ന​ങ്ങ​ൾ മേ​ള​യി​ലു​ണ്ട്. പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പു​ഷ്പ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​മെ​ടു​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത നി​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ​സ്ത്ര​ങ്ങ​ൾ മേ​ള​യു​ടെ ആ​ക​ർ​ഷ​ണീ​യ​ത​യാ​ണ്.
വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ബോ​ർ​ഡി​ന്‍റെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ​ന ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റ​ണി നി​ര​പ്പേ​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ ശ്രീ​ധ​ർ, ക്രൈം ​ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ഷ് മ​ണി​മ​ല, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഷി​ബു ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജേ​ക്ക​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​ജെ. ലൂ​ക്ക്, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി റി​നു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.