പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യി എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫും ബി​ജെ​പി​യും പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ലേ​ക്ക്

പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​നെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡു​ത​ല​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. യു​ഡി​എ​ഫും എ​ൻ​ഡി​എ​യു​മാ​ക​ട്ടെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​ത്തി​നി​ടെ പാ​ർ​ട്ടി യോ​ഗ​ങ്ങ​ൾ സ​ജീ​വ​മാ​ക്കി. സി​റ്റിം​ഗ് എം​പി ആ​ന്‍റോ ആ​ന്‍റ​ണി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​വു​മാ​ണ്. സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യും പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളി​ലാ​ണ്.

പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നു​ക​ൾ​ക്കു പി​ന്നാ​ലെ എ​ൽ​ഡി​എ​ഫ് നി​യ​മ​സ​ഭ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ക​ൺ​വ​ൻ​ഷ​നു​ക​ൾ വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​ക​ൾ​ക്ക് ക​ൺ​വ​ൻ​ഷ​നു​ക​ൾ രൂ​പം ന​ൽ​കും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡു​ത​ല​ങ്ങ​ളി​ലും ക​ൺ​വ​ൻ​ഷ​നു​ക​ൾ ചേ​ർ​ന്നു​വ​രി​ക​യാ​ണ്. ഈ‍​യാ​ഴ്ച ത​ന്നെ ക​ൺ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. പ്ര​ചാ​ര​ണ​ത്തി​ന് ഫ്ളെ​ക്സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ചു​വ​രെ​ഴു​ത്തു​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ. എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കും പോ​സ്റ്റ​റു​ക​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. ബൂ​ത്ത് ക​മ്മി​റ്റി​ക​ൾ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ ആ​ദ്യ​മേ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത് ഇ​നി​യും തു​ട​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. മ​റ്റു പ്ര​ചാ​ര​ണ മാ​ധ്യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ഉ​ണ്ടാ​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ ഓ​ട്ട​പ്ര​ദ​ക്ഷി​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ഉ​ത്സ​വ​സ്ഥ​ല​ങ്ങ​ൾ, പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥാ​നാ​ർ​ഥി സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ​ല്ലാം എ​ത്തി വ്യാ​പാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ക​ണ്ട് പി​ന്തു​ണ തേ​ടി.

സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സി​റ്റിം​ഗ് എം​പി ആ​ന്‍റോ ആ​ന്‍റ​ണി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​സ​ന്ദ​ർ​ശ​നം ന​ട​ത്തി പി​ന്തു​ണ ഉ​റ​പ്പാ​ക്കി​വ​രി​ക​യാ​ണ്. പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രെ​യും മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രെ​യും ആ​ന്‍റോ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ക​മ്മി​റ്റി​ക​ളെ സ​ജീ​വ​മാ​ക്കാ​നും എം​പി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ശ്ര​മ​മു​ണ്ട്. ചു​വ​രു​ക​ളി​ൽ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് അ​നു​കൂ​ല​മാ​യ എ​ഴു​ത്തു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കു​ക​യെ​ന്ന ചു​വ​രെ​ഴു​ത്തു​ക​ൾ വ്യാ​പ​ക​മാ​യു​ണ്ട്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​ന്നാ​ലു​ട​ൻ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി സ​ജീ​വ​മാ​കാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം. ഇ​തി​നു മു​ന്നോ​ടി​യാ​യി പ്ര​ചാ​ര​ണ​സ​മി​തി​ക​ൾ​ക്ക​ട​ക്കം രൂ​പം ന​ൽ​കി. കോ​ൺ​ഗ്ര​സി​ന്‍റെ നി​ശാ​ക്യാ​ന്പു​ക​ൾ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ 20നു ​മു​ന്പാ​യി പൂ​ർ​ത്തീ​ക​രി​ക്കും.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​നാ​ൽ എ​ൻ​ഡി​എ പ്ര​ചാ​ര​ണ​വും സ​ജീ​വ​മാ​യി​ട്ടി​ല്ല. ബൂ​ത്ത് ത​ല ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.