പ്ലസ് ടു ഫലം: കാഞ്ഞിരപ്പള്ളി മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

കാഞ്ഞിരപ്പള്ളി: പ്ലസ് ടു പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 239 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 229 പേര്‍ വിജയിച്ച് 95.82 ശതമാനം വിജയം കരസ്ഥമാക്കി. 34 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഈ സ്‌കൂളിലെ അല്‍ജ സെബാസ്റ്റിയന്‍ കൊമേഴ്‌സ് വിഭാഗത്തില്‍ 1195 മാര്‍ക്ക് വാങ്ങി മുന്‍ നിരയിലെത്തി. ആര്‍ദ്ര സാനു സയന്‍സില്‍ 1190 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനത്തുമെത്തി. ഇരുവരും മറ്റ് ഗ്രെയ്‌സ് മാര്‍ക്ക് ഒന്നുമില്ലാതെയാണ് മുന്‍ നിരയിലെത്തിയത്.

കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 177 വിദ്യാര്‍ഥികളില്‍ 168 പേര്‍ വിജയിച്ച് 95 ശതമാനം വിജയം കരസ്ഥമാക്കി. 22 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഈ സ്‌കൂളിലെ മില്‍ജ സെബാസ്റ്റിയന്‍ ഗ്രെയ്‌സ് മാര്‍ക്ക് ഒന്നുമില്ലാതെ 1183 മാര്‍ക്ക് വാങ്ങി മുന്‍ നിരയിലെത്തി.

എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 177 പരീക്ഷയെഴുതിയതില്‍ 173 പേര്‍ വിജയിച്ചു. 18 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.