പ്ലാ​സ്റ്റി​ക് നി​രോ​ധ​ന പ്ര​ചാ​ര​ണ​പ​രി​പാ​ടി

മു​ണ്ട​ക്ക​യം: ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ന​ട​ത്തു​ന്ന പ്ലാ​സ്റ്റി​ക്നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ​പ​രി​പാ​ടി ന​ട​ത്തി. 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളാ​ണ് നി​രോ​ധി​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പ്, കു​ടും​ബ​ശ്രീ, ആ​ശാ വ​ർ​ക്ക​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, ജ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ട്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ടൗ​ണി​ൽ ക​ട​ക​ൾ ക​യ​റി​യി​റ​ങ്ങി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഫോം ​ഒ​പ്പി​ട്ട് വാ​ങ്ങു​ക​യും ചെ​യ്തു. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ സാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ചേ​റ്റു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, ബി.​ജ​യ​ച​ന്ദ്ര​ൻ, ഷീ​ബ ദി​ഫ​യി​ൻ, ന​സീ​മ ഹാ​രീ​സ്, ഫോ​റി ആ​ന്‍റ​ണി, ര​ജ​നി ഷാ​ജി, മ​റി​യാ​മ്മ ആ​ന്‍റ​ണി, ടി.​ആ​ർ. സ​ത്യ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗി​രി​ജാ കു​മാ​രി അ​യ്യ​പ്പ​ൻ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ സാ​ബു, സ​ന്തോ​ഷ്, സ​ജി, ജി​തി​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​മീ​ള ബി​ജു, ശ്രീ​ദേ​വി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.