പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെയ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ജോ​യി നി​ർ​വ​ഹി​ച്ചു. ഗ്രീ​ൻ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 18.80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ പാ​റ​ത്തോ​ട്, കാ​ഞ്ഞി​ര​പ്പ​ള​ളി, മ​ണി​മ​ല, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഷ്രെഡിംഗ് യൂ​ണി​റ്റി​ലെ​ത്തി​ച്ച് പൊ​ടി​ച്ച് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ പി.​എ. ഷെ​മീ​ർ, റോ​സ​മ്മ ആ​ഗ​സ്തി, ലീ​ലാ​മ്മ കു​ഞ്ഞു​മോ​ൻ, സോ​ഫി ജോ​സ​ഫ്, വി.​ടി. അ​യൂ​ബ്ഖാ​ൻ, പ്ര​കാ​ശ് പ​ള്ളി​ക്കൂ​ടം, പി.​ജി. വ​സ​ന്ത​കു​മാ​രി, അ​ജി​താ ര​തീ​ഷ്, ബ്ലോ​ക്ക് ഡ​വ​ല​പ്‌​മെ​ന്‍റെ ഓ​ഫീ​സ​ർ എ​ൻ. രാ​ജേ​ഷ്, ജോ​യി​ന്‍റ് ബി​ഡി​ഒ എ​സ്. പ്ര​ദീ​പ്, ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി ജേ​ക്ക​ബ്, വ​നി​താ ക്ഷേ​മ ഓ​ഫീ​സ​ർ ബെ​ന്നി മാ​ത്യു, പ്ലാ​ൻ ക്ല​ർ​ക്ക് ദി​ലീ​പ് കെ.​ആ​ർ., ക്ല​ർ​ക്ക് ബി​ജി​ലി​മോ​ൾ പി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന 40 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് മ​ലി​ന്യ​ങ്ങ​ളാ​ണ് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ൽ പൊ​ടി​ച്ച് എ​ടു​ക്കു​ക. ഇ​വ ടാ​റി​ഗി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഗ്രീ​ൻ കേ​ര​ള മു​ഖേ​ന മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കും. പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴു​കി വൃ​ത്തി​യാ​ക്കി ഉ​ണ​ക്കി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ൽ എ​ത്തി​ക്കു​ക.