പൗരാവകാശ സംരക്ഷണ റാലി

എരുമേലി: കേരള മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ നേതൃത്വത്തിൽ എരുമേലിയിൽ നടന്ന പൗരാവകാശ സംരക്ഷണ റാലിയും മാനവ മൈത്രി സമ്മേളനവും ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് ഹാജി പി.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. മാനവമൈത്രി സന്ദേശം ഇ.എ. അബ്ദുൽനാസർ മൗലവിയും അനുഗ്രഹ പ്രഭാഷണം എസ്.ഇ. ശങ്കരൻ മ്പൂതിരി, ഫാ. ജോർജ് ആലുങ്കൽ എന്നിവരും നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, ടി.എസ്. അബ്ദുൽകരിം മൗലവി, വി.എച്ച്. അലിയാർ മൗലവി, ഹാജി ഹബീബ് മുഹമ്മദ് മൗലവി, ഷിബിലി വട്ടകപ്പാറ, പി.എം. അബ്ദുൽ സലാം പാറക്കൽ, ഹാജി ഇബ്രാഹിംകുട്ടി മുട്ടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.