പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ടാ​റി​നൊ​പ്പം പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കാ​ന്‍ നി​ര്‍​ദേ​ശം

പൊ​ന്‍​കു​ന്നം: വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സം​സ്‌​ക​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ളി​ല്‍ അ​വ ഉ​പ​യോ​ഗി​ച്ചു തീ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശം.

കു​ടും​ബ​ശ്രീ​ക​ള്‍ ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടാ​റിം​ഗി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി ക്ലീ​ന്‍​കേ​ര​ള ക​മ്പ​നി​യു​ടെ ചു​മ​ത​ല​യി​ല്‍ പൊ​ടി​ച്ച് സം​ഭ​രി​ച്ച​താ​ണ്. മു​മ്പ് ഇ​ത്ത​രം പ്ലാ​സ്റ്റി​ക് ടാ​റിം​ഗി​നാ​യി ബി​റ്റു​മി​ന്‍ ടാ​റി​നൊ​പ്പം ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ക​രാ​റു​കാ​രും ത​ദ്ദേ​ശ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സം​സ്‌​ക​രി​ച്ച പ്ലാ​സ്റ്റി​ക് ഏ​റ്റ​വു​മ​ടു​ത്ത ടാ​റിം​ഗ് ജോ​ലി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് വ​കു​പ്പ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ജി​ല്ല​യി​ല്‍ അ​ഞ്ചു ട​ണ്ണോ​ളം പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കാ​തെ​യു​ണ്ട്. ഇ​വ നീ​ക്കം ചെ​യ്‌​തെ​ങ്കി​ല്‍ മാ​ത്ര​മേ പി​ന്നീ​ട് സം​ഭ​രി​ച്ച പ്ലാ​സ്റ്റി​ക് സം​സ്‌​ക​രി​ച്ച് സൂ​ക്ഷി​ക്കാ​നാ​വൂ.