പ​രി​ശോ​ധ​ന നി​ല​ച്ചു: തു​റ​ന്ന വാ​തി​ലു​ക​ളു​മാ​യി സ്വ​കാ​ര്യ​ബ​സു​ക​ൾ പാ​യു​ന്നു

: വാ​​തി​​ലു​​ക​​ൾ ഇ​​ല്ലാ​​തെ​​യും അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ വാ​​തി​​ൽ തു​​റ​​ന്നി​​ട്ടും സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ പാ​​യു​​ന്നു. വ​​ലി​​യ അ​​പ​​ക​​ട​​സാ​​ധ്യ​​ത സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ടാ​​ണ് ബ​​സു​​ക​​ൾ പാ​​യു​​ന്ന​​ത്. മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നു​​ണ്ടെ​​ന്ന് പ​​റ​​യു​​ന്പോ​​ഴും അ​​ധി​​കൃ​​ത​​രു​​ടെ ക​​ണ്ണു​​വെ​​ട്ടി​​ച്ചു​​കൊ​​ണ്ടാ​​ണ് സ്വ​​കാ​​ര്യ ബ​​സു​​ക​​ളു​​ടെ പാ​​ച്ചി​​ൽ.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ ബ​​സി​​ൽ​​നി​​ന്നും തു​​റ​​ന്നി​​ട്ട വാ​​തി​​ലി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു വീ​​ണു ഗ​​ർ​​ഭി​​ണി മ​​രി​​ച്ച സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഈ​​രാ​​റ്റു​​പേ​​ട്ട സം​​ഭ​​വ​​ത്തി​​ൽ ബ​​സ് ഡ്രൈ​​വ​​ർ​​ക്കും ക​​ണ്ട​​ക്ട​​ർ​​ക്കു​​മെ​​തി​​രെ മ​​നഃ​​പൂ​​ർ​​വ​​മ​​ല്ലാ​​ത്ത ന​​ര​​ഹ​​ത്യ​​ക്കു കേ​​സെ​​ടു​​ത്ത് റി​​മാ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു.

ബ​​സി​​ന്‍റെ പെ​​ർ​​മി​​റ്റും പ്ര​​തി​​ക​​ളു​​ടെ ലൈ​​സ​​ൻ​​സും റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. എ​​ല്ലാ ബ​​സു​​ക​​ൾ​​ക്കും വാ​​തി​​ലു​​ക​​ൾ വേ​​ണ​​മെ​​ന്നാ​​ണ് നി​​യ​​മം. നേ​​ര​​ത്തെ സി​​റ്റി ബ​​സു​​ക​​ളെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ പു​​തി​​യ മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​യ​​മം ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ എ​​ല്ലാ ബ​​സു​​ക​​ളും വാ​​തി​​ലു​​ക​​ൾ അ​​ട​​ച്ചു മാ​​ത്ര​​മേ സ​​ർ​​വീ​​സ് ന​​ട​​ത്താ​​വൂ എ​​ന്നാ​​ണ്.

എ​​ന്നാ​​ൽ ഇ​​പ്പോ​​ഴും വാ​​തി​​ലു​​ക​​ൾ അ​​ഴി​​ച്ചു​​വ​​ച്ചും കെ​​ട്ടി​​വ​​ച്ചും സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സു​​ക​​ളേ​​റെ​​യു​​ണ്ട്. പു​​തി​​യ ബ​​സു​​ക​​ളി​​ൽ ഡ്രൈ​​വ​​ർ നി​​യ​​ന്ത്രി​​ക്കു​​ന്ന ഓ​​ട്ടോ​​മാ​​റ്റി​​ക് ഡോ​​റു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​ത് ടൗ​​ണു​​ക​​ളി​​ൽ കൃ​​ത്യ​​മാ​​യി പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ച​​ശേ​​ഷം ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു മാ​​റു​​ന്പോ​​ൾ തു​​റ​​ന്നു​​വ​​ച്ചു സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സു​​ക​​ളു​​മു​​ണ്ട്. ഡ്രൈ​​വിം​​ഗി​​നി​​ട​​യി​​ൽ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യാ​​നു​​ള്ള മ​​ടി​​കാ​​ര​​ണം ഡ്രൈ​​വ​​ർ​​മാ​​രാ​​ണ് ഇ​​ങ്ങ​​നെ ചെ​​യ്യു​​ന്ന​​ത്.

ഈ​​രാ​​റ്റു​​പേ​​ട്ട സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്നു മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നു വാ​​തി​​ൽ അ​​ഴി​​ച്ചു​​വ​​ച്ചി​​രു​​ന്ന ബ​​സു​​ക​​ൾ വാ​​തി​​ലു​​ക​​ൾ ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ശ​​ബ​​രി​​ല ഡ്യൂ​​ട്ടി​​ക്കു പോ​​യ​​തി​​നാ​​ൽ പ​​രി​​ശോ​​ധ​​ന ഇ​​പ്പോ​​ൾ ഏ​​താ​​ണ്ട് നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പ​​രി​​ശോ​​ധ​​ന കു​​റ​​ഞ്ഞ​​തോ​​ടെ ബ​​സു​​ക​​ൾ വീ​​ണ്ടും വാ​​തി​​ലു​​ക​​ൾ അ​​ഴി​​ച്ചു​​വ​​ച്ചു തു​​ട​​ങ്ങി.

മി​​ക്ക ബ​​സു​​ക​​ളി​​ലും ഡ്രൈ​​വ​​റും ക​​ണ്ട​​ക്ട​​റും മാ​​ത്ര​​മാ​​ണു​​ള്ള​​ത്. മു​​ൻ​​വ​​ശ​​ത്തെ​​യും പു​​റ​​കി​​ലെ​​യും ഡോ​​റു​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​വും ക​​ണ്ട​​ക്ട​​ർ​​മാ​​ർ​​ക്കാ​​ണ്. തി​​ര​​ക്കു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ൽ ഇ​​തു ക​​ണ്ട​​ക്ട​​ർ​​മാ​​ർ​​ക്കു സാ​​ധി​​ക്കാ​​തെ വ​​രും. ഇ​​താ​​ണ് വാ​​തി​​ലു​​ക​​ൾ അ​​ഴി​​ച്ചു​​വ​​യ്ക്കാ​​ൻ കാ​​ര​​ണം. അ​​തേ​​സ​​മ​​യം ശ​​ബ​​രി​​മ​​ല ഡ്യൂ​​ട്ടി​​ക​​ഴി​​ഞ്ഞ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ത്തി​​യെ​​ന്നും ഇ​​ന്നു മു​​ത​​ൽ പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കു​​മെ​​ന്നും വാ​​തി​​ലു​​ക​​ൾ ഇ​​ല്ലാ​​ത്ത ബ​​സു​​ക​​ൾ​​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും കോ​​ട്ട​​യം ആ​​ർ​​ടി​​ഒ പ്രേ​​മാ​​ന​​ന്ദ് പ​​റ​​ഞ്ഞു.