ഫണ്ടില്ല; ആയുര്‍വേദഔഷധ നിര്‍മ്മാണസംഘം പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പുഞ്ചവയല്‍(മുണ്ടക്കയം):ഫണ്ട് ഇല്ലാത്തതിനാല്‍ ആയുര്‍വേദ ഔഷധനിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.

500പേര്‍ക്ക് നേരിട്ടും 1000പേര്‍ക്ക് പരോക്ഷമായും ജോലി ലഭിച്ചിരുന്നു. പുഞ്ചവയല്‍ 504കോളനിയിലെ ദത്താത്രേയ ആയുര്‍വേദ ഔഷധനിര്‍മ്മാണ വ്യവസായ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനമാണ് അനിശ്ചിതത്വത്തില്‍ ആയത്. 1984ല്‍ 20 പട്ടിക ജാതിക്കാര്‍ ഒത്തുചേര്‍ന്ന് തുടങ്ങിയ സംഘത്തില്‍ ഇപ്പോള്‍ 75പേരുണ്ട്. 15 ലക്ഷം രൂപ മുതല്‍മുടക്കി 2500 ചതുരശ്ര അടിയില്‍ കുഴിമാവ് റോഡില്‍ ഫാക്ടറി കെട്ടിടം പണിതിരുന്നു.

മരുന്നുകള്‍ നിര്‍മ്മാക്കാനായുള്ള ഡ്രഗ്ഗ് ലൈസന്‍സ് കഴിഞ്ഞ വര്‍ഷമാണ് ലഭിച്ചത്. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിന് ശ്രമിച്ചപ്പോള്‍ സ്ഥലത്തിന്റെ രേഖകളാണ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തരിശുനിലമായി റെക്കോഡിലുള്ള ഒരേക്കര്‍ സ്ഥലത്തിന് പട്ടയമില്ല. ഇക്കാരണത്താല്‍ കരം അടയ്ക്കാനാകുന്നില്ല.റീ സര്‍വേയിലുണ്ടായ പിഴവ് പരിഹരിക്കാന്‍ റവന്യു അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയായില്ല. മുഖ്യമന്ത്രി, റവന്യുമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയായില്ല. സംഘത്തിന് ലഭിക്കേണ്ടതായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)