ഫയര്‍സ്റേഷന്‍ – വട്ടകപ്പാറ റോഡ് ഉദ്ഘാടനം ഇന്ന് ആന്റോ ആന്റോ എംപി നിര്‍വഹിക്കും

Anto Antony
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 3.25 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത ഫയര്‍സ്റേഷന്‍ – വട്ടകപ്പാറ റോഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആന്റോ ആന്റോ എംപി നിര്‍വഹിക്കും. പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്തു മെംബര്‍ മറിയാമ്മ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗുണഭോക്തൃസമിതി കണ്‍വീനര്‍ എന്‍.കെ. ഷെമീര്‍, ചെയര്‍മാന്‍ അഫ്സല്‍ മഠത്തില്‍ എന്നിവര്‍ പ്രസംഗിക്കും. പത്താം വാര്‍ഡ് മെംബര്‍ അഡ്വ. സുനില്‍ തേനംമാക്കലിന്റെ ശ്രമഫലമായാണ് തുക അനുവദിച്ചത്.