ഫാസ്റ്റ് പെര്‍മിറ്റ് കഴിഞ്ഞു; പൊന്‍കുന്നം ഡിപ്പോയില്‍ രണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി

പൊന്‍കുന്നം: ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ കാലാവധി തീര്‍ന്നതിനാല്‍ പൊന്‍കുന്നം ഡിപ്പോയില്‍ നിന്നുള്ള രണ്ടു ബസുകള്‍ സര്‍വീസ് നിര്‍ത്തി വെച്ചു.രാവിലെ ആറിനുള്ള കളിയിക്കാവിള, 6:05 നുള്ള കോട്ടയം തിരുവനന്തപുരം എന്നീ ഫാസ്റ്റ് സര്‍വിസുകളാണ് നിര്‍ത്തിയത.് എല്‍.എസ.്ഓര്‍ഡിനറിയായി 50 കിലോമീറ്റര്‍ വരെ ഓടിക്കുന്നുണ്ട്.

പുതിയ ബസുകള്‍ ലഭിക്കാതെ വന്നതാണ് പ്രശ്‌നമായിരിക്കുന്നത്. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഫാസ്റ്റ് സര്‍വീസ് നടത്താനാവില്ല. മറ്റു ചില ബസുകളും കാലാവധി കഴിയുന്നതിനാല്‍ ഉടന്‍ തന്നെ നിര്‍ത്തേണ്ടി വരും. എല്ലാ വര്‍ഷവും ശബരിമല സീസണ്‍ തുടങ്ങുന്നതോടെ പുതിയ ബസുകള്‍ ഡിപ്പോയില്‍ എത്തുമായിരുന്നു.എന്നാല്‍ ഇത്തവണ പുതിയ ബസുകള്‍ വാങ്ങേണ്ട എന്നാണ് തീരുമാനം.

25,000 മുതല്‍ 40,000 രൂപ വരെ വരുമാനം നേടിത്തരുന്ന മലബാര്‍ സര്‍വീസുകള്‍ വെട്ടികുറക്കാതിരിക്കന്‍ മറ്റു ഡിപ്പോകളില്‍ നിന്നും ബസുകള്‍ ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്.