“മറിയകുട്ടി കൊലകേസിൽ” പ്രതിയായിരുന്ന ഫാ. ബനഡിക്ക്റ്റ് ഓണംകുളത്തിന്റെ ചരമ വാർഷികവും ശ്രാദ്ധനേർച്ചയും അതിരമ്പുഴ പള്ളിയിൽ നടന്നു

Benadict-onamkulam-1
ഫാ . ബനഡിക്ക്റ്റ് ഓണംകുളത്തിന്റെ പതിമൂന്നാം ചരമ വാർഷികവും ശ്രാദ്ധനേർച്ചയും അതിരമ്പുഴ സൈന്റ്റ്‌ മേരീസ് ഫെറോന പള്ളിയിൽ ഇന്നു നടന്നു .

രാവിലെ ഏഴിന് അഞ്ചു വൈദികർ ചേർന്ന് , നൂറു കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു . . തുടർന്ന് ചാപ്പലിൽ ബനഡിക്ക്റ്റ് അച്ചന്റെ കബറിടതുങ്കൽ ഒപ്പീസ് നടന്നു . പിന്നീടു നടന്ന ശ്രാദ്ധനേർച്ച യിലും വിശ്വാസികൾ ഭക്തിപൂർവം പങ്കെടുത്തു

1966 ജൂണ്‍ 16 നു മാടത്തരുവിയിൽ വച്ച് കൊല്ലപെട്ട മറിയകുട്ടി എന്ന സ്ത്രീയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊല്ലം സെഷൻസ് കോടതി ഫാ . ബനഡിക്ക്റ്റ്നെ തൂക്കി കൊല്ലുവാൻ വിധിച്ചിരുന്നു . എന്നാൽ ഹൈകോടതിയിൽ നല്കിയ അപ്പീലിൽ കോടതി തെളിവുകളുടെ അഭാവത്തിൽ അദേഹത്തെ വെറുതെ വിട്ടു . കേരളം വളരെ അധികം ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു ഇത്. എല്ലാ സാക്ഷികളും തന്നെ കൂറ് മാറിയ ഒരു അപ്പൂർവം കേസ് ആയിരുന്നു അത്.

പിന്നീടു 2000 ൽ അച്ചനല്ല ആ സ്ത്രീയെ കൊന്നത് എന്നും കാഞ്ഞിരപ്പള്ളിയിലുള്ള ഒരു ഡോക്ടർ ആ സ്ത്രീയെ ഗര്ഭചിദ്രം നടത്തുന്നത് ഇടയിൽ കൊല്ലപെടുകയായിരുന്നു എന്നും പോട്ട ധ്യാനകേന്ദ്രത്തിൽ വച്ച് ഒരാൾക്ക് വെളിപാട്‌ ഉണ്ടായി എന്നൊരു കഥ പ്രചരിച്ചിരുന്നു . ആ ഡോക്ടറുടെ ഭാര്യയും മക്കളും അച്ചനെ കണ്ടു ക്ഷമാപണം നടത്തിയെന്നും നാട്ടിലെങ്ങും പ്രചരിച്ചിരുന്നു . ഇത് മൂലം കാഞ്ഞിരപ്പള്ളിയിൽ ഡോക്ടർമാർ ഉള്ള പല കുടുംബങ്ങൾക്കും സമൂഹത്തിൽ നിന്നും പല പ്രശ്നങ്ങളും നേരിടേണ്ടി വന്നു .

എന്തായാലും ഈ സംഭവത്തിനു ശേഷം ഒരു വര്ഷത്തിനുള്ളിൽ ശരീരം തളർന്നു കിടപ്പിലായിരുന്ന ഫാ . ബനഡിക്ക്റ്റ് മരിക്കുകയും, മരണത്തിനു മുൻപ് നടന്ന ഈ മാനസാന്തര കഥയോടെ ഫാ . ബനഡിക്ക്റ്റ്നു ഒരു ദിവ്യ പരിവേഷം ലഭിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം അദേഹത്തെ ഒരു വിശുദ്ധൻ എന്ന പോലെ ധാരാളം വിശ്വാസികൾ ആരാധിക്കുവാനും തുടങ്ങി . അതിരമ്പുഴ പള്ളിയിൽ അദേഹത്തെ ” സഹനദാസൻ ബനഡിക്ക്റ്റ് അച്ചൻ ” എന്ന പേരിൽ ഒരു വിശുദ്ധനെ എന്ന പോലെയാണ് അടക്കം ചെയ്തിരിക്കുന്നത് . ജനങ്ങൾ തങ്ങളുടെ പ്രാർത്ഥനകളും ആവശ്യങ്ങളും അദ്ദേഹത്തിന്റെ കബരിടതുങ്ങൾ എഴുതി സമർപ്പികുവാറുണ്ട് .

Benadict-onamkulam-2

Benadict-onamkulam-3

Benadict-onamkulam-4

Benadict-onamkulam-5

Benadict-onamkulam-6

Benadict-onamkulam-7