ഫാ.സിപ്രിയാൻ ഇല്ലിക്കമുറിയിൽ നിര്യാതനായി

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പൂ​ച്ചി​ൻ പ്രോ​വി​ൻ​സ് അം​ഗ​മാ​യ ഫാ. ​സി​പ്രി​യ​ൻ ഇ​ല്ലി​ക്ക​മു​റി (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​തെ​ള്ള​കം ക​പ്പൂ​ച്ചി​ൻ വി​ദ്യാ​ഭ​വ​ൻ ആ​ശ്ര​മ ദൈ​വാ​ല​യ​ത്തി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ല്ലി​ക്ക​മു​റി പ​രേ​ത​രാ​യ ഡോ​മി​നി​ക് ജോ​സ​ഫ്-ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

1950-ൽ ​ക​പ്പൂ​ച്ചി​ൻ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ൽ ചേ​ർ​ന്നു. 1952-ൽ ​പ്ര​ഥ​മ വ്ര​ത​വാ​ഗ്ദാ​ന​വും 1958 മാ​ർ​ച്ച് 22-ന് ​വൈ​ദി​ക​പ​ട്ട​വും സ്വീ​ക​രി​ച്ചു. ജ​ർ​മ​നി​യി​ലെ മ്യൂ​ണ്‍​സ്റ്റ​ർ സ​ർവ​ക​ലാ​ശാ​ല​യി​ൽ​ നി​ന്നും കാ​ൾ റാ​ന​ർ, വാ​ൾ​ട്ട​ർ കാ​സ്പ​ർ, ജെ.​ബി. മെ​റ്റ്സ്, ജോ​വാ​ക്കിം ഗി​ൽ​ക്ക​ന, പീ​റ്റ​ർ എ ​ഹ്യൂ​ണ​ർ​മാ​ൻ തു​ട​ങ്ങി​യ വി​ഖ്യാ​ത ദൈ​വ​ശാ​സ്ത്ര​ജ്ഞ​രു​ടെ ശി​ഷ്യ​നാ​യി ദൈ​വ​ശ​സ്ത്ര​ത്തി​ൽ ഉ​പ​രി​പ​ഠ​ന​വും ഡോ​ക്ട​റേ​റ്റും. ഇം​ഗ്ലീ​ഷ്, മ​ലാ​യ​ളം ഭാ​ഷ​ക​ളി​ൽ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളും ജ​ർ​മ്മ​ൻ ഭാ​ഷ​യി​ല​ട​ക്കം ലേ​ഖ​ന​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലെ വി​വി​ധ ദൈ​വ​ശാ​സ്ത്ര ക​ലാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​നം ന​ട​ത്തി​യ ഇ​ദ്ദേ​ഹം കോ​ട്ട​യം തെ​ള്ള​കം ക​പ്പൂ​ച്ചി​ൻ വി​ദ്യാ​ഭ​വ​നി​ൽ ക​ഴി​ഞ്ഞ് 33 വ​ർ​ഷ​മാ​യി അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭ​ര​ണ​ങ്ങാ​നം അ​സീ​സി ആ​ശ്ര​മം, കോ​ട്ട​ഗി​രി സെ​ന്‍റ് ജോ​സ​ഫ് ആ​ശ്ര​മം, കോ​യ​ന്പ​ത്തൂ​ർ ശാ​ന്തി ആ​ശ്ര​മം, തൃ​ശൂ​ർ കാ​ൽ​വ​രി ആ​ശ്ര​മം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക​പ്പൂ​ച്ചി​ൻ സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സി​ലെ അ​സി​സ്റ്റ​ന്‍റ് പ്രോ​വി​ൻ​ഷ്യ​ലാ​യും കൗ​ണ്‍​സി​ല​റാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ​മി​നി​ക്, ത്രേ​സ്യാ​മ്മ, ഏ​ലി​ക്കു​ട്ടി, ദേ​വ​സ്യാ, ഫി​ലി​പ്പ്, പ​രേ​ത​രാ​യ ജോ​സ​ഫ് ചാ​ക്കോ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ തെ​ള്ള​കം ക​പ്പൂ​ച്ചി​ൻ വി​ദ്യാ​ഭ​വ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.