ഫുട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​രി​പ്പാ​പ്പ​റ​ന്പി​ൽ ര​ഞ്ജു ചാ​ക്കോ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ഫ്ലെ​ഡ്‌​ലൈ​റ്റ് ഫൂ​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കെ​എ​ഫ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26 മു​ത​ൽ 31 വ​രെ കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ഒ​ന്നാം സ​മ്മാ​ന​മാ​യി 30000 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 15000 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കും.

ബെ​സ്റ്റ് പ്ലെ​യ​ർ, ഡി​ഫ​ൻ​ഡ​ർ, ഗോ​ൾ​കീ​പ്പ​ർ, എ​മേ​ർ​ജിം​ഗ് പ്ല​യ​ർ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ക്ല​ബ് സെ​ക്ര​ട്ട​റി നോ​ബി​ൾ കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ അ​റി​യി​ച്ചു. ആ​ലോ​ച​നാ​യോ​ഗം ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​ണി നെ​ല്ലാ​ത​ടം, ബെ​ന്നി​ച്ച​ൻ കു​ട്ട​ൻ​ച്ചി​റ, ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ, തോ​മ​സ് കെ. ​ജേ​ക്ക​ബ്, കെ.​ടി. തോ​മ​സ്, ജോ​യി മു​ണ്ടം​പ​ള്ളി​ൽ, മെ​ഹ​ർ ഫി​റോ​സ്, ജി​മ്മി അ​ക്ക​ര​ക്ക​ളം, ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ, റോ​ണി പ​റ​ന്പി​ൽ, റോ​സ​മ്മ ടീ​ച്ച​ർ, മാ​ർ​ട്ടി​ൻ പേ​ഴ​ത്തു​വ​യ​ലി​ൽ, ജെ​റി​ൻ ജോ​യ്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ൺ – 9747484779, 9544399051, 79079221382.