ഫെയ്സ്ബുക്ക് ‘ശല്യ’ങ്ങളിൽ നിന്ന് രക്ഷനേടാൻ ചില എളുപ്പവഴികൾ

ആവശ്യമുള്ളതും അല്ലാത്തതുമായി നിരവധി അറിയിപ്പുകളുടെയും അടയാളപ്പെടുത്തലുകളുടെയും കേന്ദ്രമാണ് ഫെയ്സ്ബുക്ക്. നോട്ടിക്കേഷനുകൾ കൊണ്ട് നിറഞ്ഞ ഒരിടം. ജന്മദിന നോട്ടിഫിക്കേഷനുകൾ മുതൽ ലൈവ് വിഡിയോ, ഗെയിം റിക്വസ്റ്റുകൾ അങ്ങനെ അതിന്റെ നിര നീളുകയാണ്. പലപ്പോഴും ഇതൊരു ശല്യമായും തീരാറുണ്ട്. എന്നാൽ ഈ നോട്ടിഫിക്കേഷനുകൾ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം.

ഫോണിൽ

ഐഫോൺ അല്ലങ്കിൽ ഐപാഡിൽ ഫെയ്സ്ബുക്ക് ആപ് ഉപയോഗിക്കുന്നയാളാണ് നിങ്ങളെങ്കിൽ താഴെ പറയുന്നത് പോലെ ചെയ്താൽ ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകളിൽ നിന്ന് രക്ഷനേടാം.

1. ഫെയ്സ്ബുക്ക് ആപ്പ് തുറക്കുക.
2. താഴെ വലത് വശത്തുള്ള “മോർ” എന്ന ബട്ടണിൽ തൊടുക.
3. അവിടെ കാണുന്ന “സെറ്റിങ്സിൽ” അമർത്തുക. തുടർന്ന് “അക്കൗണ്ട് സെറ്റിംഗ്”സിലേക്ക് പോവുക.
4. “നോട്ടിഫിക്കേഷൻ സെറ്റിങ്സ്” എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നും നിങ്ങൾക്ക് ശല്യമായ നോട്ടിക്കേഷനുകൾ ഒഴിവാക്കാൻ കഴിയും.

ആൻഡ്രോയ്ഡ് ഫോണിൽ ഫെയ്സ്ബുക്ക് ആപ് ഉപയോഗിക്കുന്നയാളാണ് നിങ്ങളെങ്കിൽ ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാൻ ചെയ്യേണ്ടത്.

1. ഫെയ്സ്ബുക്ക് ആപ്പ് തുറക്കുക. 2. മുകളിൽ വലത് വശത്ത് സമാന്തരമായി കാണുന്ന മുന്ന് വരകളിൽ ക്ലിക്ക് ചെയ്യുക. 3. അവിടെ കാണുന്ന “അക്കൗണ്ട് സെറ്റിങ്സിൽ” ക്ലിക്ക് ചെയ്യുക. 4. “നോട്ടിഫിക്കേഷൻ സെറ്റിങ്സ്” എന്ന മെനുവിൽ അമർത്തുക. ഇവിടെ നിന്നും നിങ്ങൾക്ക് ശല്യമായ നോട്ടിക്കേഷനുകൾ ഒഴിവാക്കാൻ കഴിയും.

കംപ്യൂട്ടറിൽ

വിവിധ ആപ്ലിക്കേഷനുകൾ, ഗെയിമുകൾ (കാൻഡി ക്രഷ് സാഗ, 8 ബാൾ പൂൾ പോലെയുള്ളത്) എന്നിവയുടെ നോട്ടിക്കേഷനുകളിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടത്.

1. ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് ഫെയ്സ്ബുക്കിന്റെ “ആപ്ലിക്കേഷൻ സെറ്റിങ്സ് ” പേജ് തുറക്കുക.
2. അവിടെ “ഗെയിംസ് & ആപ്ലിക്കേഷൻ സെറ്റിങ്സ്” ന് കീഴിലുള്ള “എഡിറ്റി”ൽ ക്ലിക്ക് ചെയ്യുക.
3. തടർന്ന് “ടേൺ ഓഫിൽ” ക്ലിക്ക് ചെയ്യുക.
4. ഇനി നിങ്ങളെ ആരെങ്കിലും ആപ് ഇൻവൈറ്റ് നൽകി ശല്യം ചെയ്യുന്നുണ്ടെങ്കിൽ, ബ്ലോക്ക് സെറ്റിങ്സ് പേജിൽ പോയി ബ്ലോക്ക് ആപ് ഇൻവൈറ്റിന് താഴെ അവരുടെ പേര് ടൈപ്പ് ചെയ്യ്ത് കൊടുത്താൽ മതിയാകും.
5. മറ്റ് നോട്ടിഫിക്കേഷനുകളും, ബർത്ത്ഡേ റിമൈൻഡറുകളും “നോട്ടിഫിക്കേഷൻ സെറ്റിങ്സ്” പേജിൽ നിന്നും ഒഴിവാക്കാം.
6. ബർത്ത്ഡേയ്സിന് അടുത്തായി കാണുന്ന ഓഫ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ബർത്ത്ഡേ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാം. ഒരു കാര്യം ഓർക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ ബെർത്ത്ഡേ നോട്ടിഫിക്കേഷനുകൾ മാത്രമേ ഒഴിവാകുകയുള്ളൂ. നിങ്ങളുടെ ഫീഡിൽ തുടർന്നും ബർത്ത്ഡേ റിമൈൻഡറുകൾ ലഭിക്കും.
7. മറ്റ് നോട്ടിഫിക്കേഷനുകളും അവയോട് അടുത്തുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യ്ത് ഒഴിവാക്കാവുന്നതാണ്.