ഫോട്ടോ വോട്ടേഴ്സ് സ്ളിപ്പ് വിതരണം

ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ്പുകളുടെ വിതരണം ബൂത്ത്ലവല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു.

കഴിഞ്ഞ തവണ 60 ശതമാനത്തില്‍ താഴെ വോട്ടുരേഖപ്പെടുത്തിയ സ്ഥലങ്ങളിലെ വീടുകളില്‍ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ പ്രത്യേക അഭ്യര്‍ഥനയും എത്തിക്കുന്നുണ്ട്. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലേക്ക് ജില്ലാ വരണാധികാരി നേരിട്ടു നല്‍കുന്ന കത്തുകളാണ് വിതരണം ചെയ്യുന്നത്. വോട്ടിംഗ് മെഷീനുകള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളും ബോധവത്കരണവും വിവിധ ഭാഗങ്ങളില്‍ നടന്നു.