ഫ്രീ വൈഫൈ ഇന്നുമുതൽ ആവോളം

കോട്ടയം ∙ ജില്ലയിലെ 118 ഇടങ്ങൾ ഇന്നുമുതൽ ഫ്രീ വൈഫൈ കേന്ദ്രങ്ങൾ. താലൂക്ക് ഓഫിസുകൾ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ, കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡുകൾ, സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിലാണ് സൗജന്യ ഇന്റർനെറ്റ് സേവനം ലഭിക്കുക. മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയിൽ ഉൽപന്ന പ്രദർശന-വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി കെ.രാജു പദ്ധതിക്കു തുടക്കമിടും.

∙ സൗജന്യ വൈഫൈ ലഭിക്കാൻ

∙ ഫോണിൽ വെഫൈ ഓൺ ചെയ്യുക

∙ ‘കേരള വൈഫൈ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

∙ സ്ക്രീനിൽ തെളിയുന്ന ‘കേരള വൈഫൈ’ ഹോം പേജിൽ ഉപഭോക്താവിന്റെ മൊബൈൽ നമ്പർ നൽകുക

∙ ഈ നമ്പരിലേക്ക് വൺ ടൈം പാസ്‌വേർഡ് ലഭിക്കും

∙ സർക്കാർ സൈറ്റുകൾ പരിധിയില്ലാതെ ഉപയോഗിക്കാം

∙ മറ്റു സൈറ്റുകൾക്ക് പ്രതിദിനം 300 എംബി.