ഫ​യ​ർസ്റ്റേ​ഷ​ന് ഒ​ടു​വി​ൽ എ​രു​മേ​ലി​യി​ൽ സ്ഥ​ലം കി​ട്ടു​ന്നു; ഒ​പ്പം എ​ക്‌​സൈ​സ്, സ​ബ് ട്ര​ഷ​റി

എ​രു​മേ​ലി: ഓ​രോ ശ​ബ​രി​മ​ല സീ​സ​ണി​ലും എ​രു​മേ​ലി​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക ത​ക​ര ഷെ​ഡി​ൽ. എ​ക്‌​സൈ​സ്, സ​ബ് ട്ര​ഷ​റി ഓ​ഫീ​സു​ക​ളാ​ക​ട്ടെ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ.

ഏ​ഴ് വ​ർ​ഷം മു​മ്പ് അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​ണ് എ​രു​മേ​ലി​ക്ക് സ്ഥി​രം ഫ​യ​ർ സ്റ്റേ​ഷ​നും എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സും ട്ര​ഷ​റി​യും. ഫ​യ​ർ​സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ 40 ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ച​തു​മാ​ണ്. എ​ന്നാ​ൽ, സ്ഥി​രം ഓ​ഫീ​സി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​ൻ ക​ഴി​യാ​തെ പ​ഞ്ചാ​യ​ത്തി​ൽ നീ​ണ്ടു​പോ​യ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ടു​വി​ൽ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യി​ൽ അ​നു​മ​തി​യാ​യ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​പ്പോ​ൾ. ഇ​ത്ര​യും കാ​ല​താ​മ​സം നേ​രി​ട്ട​ത് പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​ത്തി​ലെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​ക്ഷേ​പം.

ഓ​രു​ങ്ക​ൽ​ക​ട​വി​ൽ നാ​ല് വ​ർ​ഷം മു​മ്പ് പ​ഞ്ചാ​യ​ത്തി​ന് കോ​ട​തി വി​ധി​യി​ലൂ​ടെ ല​ഭി​ച്ച 53 സെ​ന്‍റ് പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലാ​ണ് ഇ​പ്പോ​ൾ 20 സെ​ന്‍റ് സ്ഥ​ലം ഫ​യ​ർ ഫോ​ഴ്സി​ന് കൈ​മാ​റാ​ൻ ക​ഴി​ഞ്ഞ 30ന് ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തി​ന് സ​ർ​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ സ്ഥ​ലം ഫ​യ​ർ ഫോ​ഴ്സി​ന് കൈ​മാ​റാ​നാ​കും. എ​ന്നാ​ൽ, 20 സെ​ന്‍റ് സ്ഥ​ലം മ​തി​യാ​കു​മോ​യെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ർ അ​റി​യി​ക്ക​ണം. ഫ​യ​ർ​സ്റ്റേ​ഷ​ൻ കൂ​ടാ​തെ എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​നും സ​ബ് ട്ര​ഷ​റി​ക്കും പ​ത്ത് സെ​ന്‍റ് സ്ഥ​ലം വീ​തം ഈ ​സ്ഥ​ല​ത്ത് ന​ൽ​കാ​നും 30ന് ​ചേ​ർ​ന്ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

2012ൽ ​അ​നു​വ​ദി​ച്ച ഫ​യ​ർ സ്റ്റേ​ഷ​ന് യ​ഥാ​സ​മ​യം സ്ഥ​ല​മോ കെ​ട്ടി​ട​മോ പ​ഞ്ചാ​യ​ത്ത്‌ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ എ​രു​മേ​ലി​യി​ൽ സ്ഥി​രം ഫ​യ​ർ സ്റ്റേ​ഷ​ൻ യ​ഥാ​ർ​ഥ്യ​മാ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച​താ​ണ് എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സും സ​ബ് ട്ര​ഷ​റി​യും. ഈ ​ഓ​ഫീ​സു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥ​ലം ല​ഭി​ച്ചാ​ൽ സ്വ​ന്തം കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​മെ​ന്ന് ഇ​രു വ​കു​പ്പു​ക​ളും അ​റി​യി​ച്ച​തു​മാ​ണ്. എ​ന്നാ​ൽ, സ്ഥ​ലം കി​ട്ടാ​ഞ്ഞ​ത് ത​ട​സ​മാ​കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് എ​രു​മേ​ലി, ഏ​റ്റു​മാ​നൂ​ർ, കു​മ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ​യ​ർ സ്റ്റേ​ഷ​ന് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ഇ​നി സ്ഥ​ലം കൈ​മാ​റി​ക്കി​ട്ടി​യാ​ൽ എ​രു​മേ​ലി​യി​ൽ സ്ഥി​രം ഫ​യ​ർ സ്റ്റേ​ഷ​ൻ യ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പി​ക്കാം.
അ​തേ​സ​മ​യം സ​ബ് ട്ര​ഷ​റി​ക്ക് ഇ​വി​ടെ സ്ഥ​ലം ന​ൽ​കി​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ ദൈ​ർ​ഘ്യം ഉ​ണ്ടാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. കൃ​ഷി​ഭ​വ​ൻ, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ബി റോ​ഡി​ൽ സ​ബ് ട്ര​ഷ​റി​ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത്‌ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​സ്ഥ​ലം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ട്ര​ഷ​റി വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​താ​കും കൂ​ടു​ത​ൽ സൗ​ക​ര്യ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന് എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​ന്‍റെ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചെ​ന്നാ​ണ് സൂ​ച​ന​ക​ൾ. എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല സീ​സ​ണി​ൽ ഒ​ട്ടേ​റെ തീ​പി​ടിത്ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ തീ​പി​ടി​ച്ച സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. സീ​സ​ൺ അ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലും തീ​പി​ടി​ത്ത സം​ഭ​വ​ങ്ങ​ൾ ഒ​ട്ടേ​റെ​യു​ണ്ടാ​യി. വെ​ള്ള​ത്തി​ൽ മു​ങ്ങി​യു​ള്ള മ​ര​ണ​ങ്ങ​ളും നി​ര​വ​ധി​യു​ണ്ട്. സ്ഥി​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​യാ​ൽ ഒ​ട്ടേ​റെ ജീ​വ​നു​ക​ൾ വേ​ഗം ര​ക്ഷ​പ്പെടും.
എ​ക്‌​സൈ​സ് ഓ​ഫീ​സി​ന് സ്വ​ന്തം ഓ​ഫീ​സാ​ണ് സ്ഥ​ലം ല​ഭി​ക്കു​ന്ന​തോ​ടെ സാ​ധ്യ​മാ​കു​ക. ഒ​പ്പം എ​രു​മേ​ലി​യി​ലെ അ​വി​ക​സി​ത പ്ര​ദേ​ശ​മാ​യ ഓ​രു​ങ്ക​ൽ​ക​ട​വ് വി​ക​സ​ന​ത്തി​ലേ​ക്കെ​ത്തു​ക​യും ചെ​യ്യും. ഇ​തെ​ല്ലാം സാ​ധ്യ​മാ​ക്കാ​ൻ ഒ​ച്ചി​ഴ​യു​ന്ന ന​ട​പ​ടി​ക​ൾ മാ​റി വേ​ഗ​ത കൂ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​ക്ഷം.