ബസുകളുടെ മത്സരയോട്ടം മൂലം ജനത്തിന് ദുരിതം

പൊൻകുന്നം ∙ തിരക്കേറിയ പൊൻകുന്നം – പാലാ റോഡിൽ ബസുകൾ തമ്മിൽ മത്സരയോട്ടവും സമയത്തെക്കുറിച്ചുള്ള തർക്കവും രൂക്ഷമാകുന്നു. മുണ്ടക്കയം – പാലാ കെഎസ്ആർടിസി ചെയിൻ സർവീസ്, സ്വകാര്യ ബസുകൾ എന്നിവ തമ്മിലാണ് മത്സരയോട്ടവും സമയത്തെക്കുറിച്ചുള്ള തർക്കവും ഉണ്ടാകുന്നത്. മത്സരയോട്ടം രൂക്ഷമായതോടെ ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെ പോവുക, വിദ്യാർഥികളെ കയറ്റാതിരിക്കുക, റോഡിന്റെ നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുക തുടങ്ങിയവ സ്ഥിരം നടപടിയാണെന്നു നാട്ടുകാർ ആരോപിക്കുന്നു.