ബാബറി പ്രതിഷേധ കൂട്ടായ്മ കാഞ്ഞിരപ്പള്ളിയിൽ ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

1-web-babary-prathisheahm
കാഞ്ഞിരപ്പള്ളി:ദേശീയ തലത്തില്‍ കൊടുംവഞ്ചനയുടെ ”ഇരുപത്തൊന്നു വര്‍ഷങ്ങല്‍ ” എന്ന മുദ്രാവാക്യമുയര്‍ത്തി ഓള്‍ ഇന്ത്യാ ഇമാം കൌണ്‍സില്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.

സാദിഖ് മൌലവി-അല്‍ ഖാസിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.

കെ എം മുഹമ്മദ്‌ ഈസ മൌലവി മുഖ്യ പ്രഭാഷണം നടത്തി.