ബാര്‍ബര്‍-ബ്യൂട്ടീഷന്‍ ജില്ലാസമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു

കാഞ്ഞിരപ്പള്ളി: ഫിബ്രവരി 3ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷന്‍ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ പ്രസിഡന്റ് പി.പി.കുട്ടപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.െക.കുട്ടപ്പന്‍, കെ.എം.ശ്യാമു, ഉഴവൂര്‍ രാജന്‍, കെ.രവീന്ദ്രദാസ്, വി.സോജന്‍, പി.കെ.ഉത്തമന്‍, പി.കെ.സുരേന്ദ്രന്‍, കെ.സുരേഷ്‌കുമാര്‍, കെ.എം.ദാമോദരന്‍, കെ.എന്‍.ഷാജി, പി.എ.സുഭാഷ്, ബിജു രാമചന്ദ്രന്‍, ടി.എന്‍.ശങ്കരന്‍, ശശി ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.പി.കുട്ടപ്പന്‍ (ചെയര്‍മാന്‍), എ.കെ.കുട്ടപ്പന്‍ (ജനറല്‍ കണ്‍വീനര്‍), കെ.എന്‍.ശ്യാമു (ടഷറര്‍), കണ്‍വീനര്‍മാരായി കെ.രവീന്ദ്രദാസ്, ഉഴവൂര്‍ രാജന്‍, വി.എസ്.തമ്പി, പി.വി.മോഹനന്‍, കെ.സുരേഷ്‌കുമാര്‍, എസ്.സാല്‍വന്‍, ടി.എന്‍.ശങ്കരന്‍, കെ.ജി.സജീവന്‍ എന്നിവരടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു.