ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

മുണ്ടക്കയം : : സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ൾ കേ​ര​ള ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ മു​ത​ൽ മൂ​ന്നു വ​രെ മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ബോ​യ്സ്, ഗേ​ൾ​സ് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ് ബോ​ൾ താ​രം സ്റ്റെ​ഫി നി​ക്സ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡ​യ​സ് കോ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ മൂ​ന്നി​ന് രാ​വി​ലെ ന​ട​ക്കും. തി​രു​വ​ല്ല അ​തി​രൂ​പത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.