ബിഎസ്എൻഎൽ മെഗാമേള തുടങ്ങി

കാഞ്ഞിരപ്പള്ളി∙ ബിഎസ്എൻഎൽ മെഗാമേള ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ ആരംഭിച്ചു. ഡോ. എൻ.ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ മാനേജർ സാജു ജോർജ്, പഞ്ചായത്തംഗം ബീനാ ജോബി, ഡപ്യൂട്ടി ജനറൽ മാനേജർമാരായ എ.എസ്.ദേവസ്യ , വി.വി.ധുംവാദ് , ഡിവിഷനൽ എൻജിനീയർ റെജി തോമസ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ ആരംഭിച്ച മേള നാളെവരെ തുടരും.

മേളയിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ത്രീജി സിംകാർഡ് ലഭിക്കും. മറ്റ് മൊബൈൽ നമ്പറുകൾ ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്യുന്നതിനും, മേളയിൽ സൗകര്യമുണ്ട്. ആധാർ നമ്പർ മാത്രം ഉപയോഗിച്ച് സിം കാർഡ് എടുക്കുന്നതിനും മേളയിൽ അവസരമുണ്ട്. വിച്ഛേദിച്ച ലാൻഡ് ഫോണിന്റെ കുടിശിക അടച്ച് കണക്‌ഷൻ പുനഃസ്ഥാപിക്കുമ്പോൾ ബിൽ തുകയിൽ പരമാവധി ഇളവ് ലഭിക്കുമെന്നും ബിഎസ്എൻഎൽ. അധികൃതർ അറിയിച്ചു.