ബിബിഎം ടിടിസി ജൂബിലി സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിബിഎം ടിടിസി ജൂബിലി സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. അഗസ്റിന്‍ കല്ലറയ്ക്കല്‍ അധ്യക്ഷതവഹിച്ചയോഗത്തില്‍ ഡിജിറ്റല്‍ ലാബിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് രാധാ വി. നായര്‍ നിര്‍വഹിച്ചു. പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള, ഫാ. ജോബ് കുഴിവയലില്‍, ജയിംസ് ജേക്കബ്, എ.എല്‍. അന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.