ബിവറേജ് ഔട്ട്‌ലറ്റുകളില്‍ ‘ഒര്‍ജിനല്‍’ വിദേശിയും, വില 650 മുതല്‍ 57,710 രൂപ വരെ

കേരളത്തിലെ ബിവറേജസ് ഔട്ട്‌ലറ്റുകളിലും ഇനി വിദേശ നിര്‍മ്മിത മദ്യവും. ആദ്യമായാണ് വിദേശ നിര്‍മ്മിത മദ്യങ്ങള്‍ കേരളത്തിലെ ബിവ്റേജസ് ഔട്ട്‌ലറ്റുകളിലൂടെ വിതരണം നടത്തുന്നത്. തിങ്കളാഴ്ച മുതലാണ് 147 വിദേശ ഇനങ്ങള്‍ വില്‍ക്കാന്‍ അനുമതി ഉള്ളത്. എന്നാല്‍ കരാര്‍ ലഭിച്ച കമ്പനികള്‍ മദ്യം ഇനിയും എത്തിച്ചിട്ടില്ല. മാത്രമല്ല എക്സൈസ് പെര്‍മിറ്റ് വാങ്ങാനുള്ള നടപടികളും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടു തന്നെ ബിവ്റേജസില്‍ ഇവ ലഭിക്കാന്‍ ഇനിയും ഒരു ആഴ്ച കൂടി കാത്തിരിക്കേണ്ടി വരും എന്നു പറയുന്നു.

17 കമ്പനികളുടെതായി 147 ബ്രാന്‍ഡ് മദ്യങ്ങളാണ് ഔട്ട്‌ലറ്റുകളിലൂടെ ലഭിക്കുക. 200 മില്ലി, 500 മില്ലി, 750 മില്ലി, ഒരു ലിറ്റര്‍ എന്നിങ്ങനെ നാല് അളവുകളിലാണ് മദ്യം കിട്ടുക. ജോണിവാക്കറിന്റെ റെഡ് ലേബല്‍ വിസ്‌കി മാത്രം 375 മില്ലിയായി ലഭിക്കും. ഷിവാസ് റിഗല്‍, അബ്സല്ല്യൂട്ട്, വോഡ്ക, ജാക്ഡാനിയെല്‍ എന്നിവ തുടക്കത്തില്‍ ലഭ്യമല്ലെങ്കിലും വൈകാതെ എത്തും.

700 മില്ലിക്ക് 57,710 രൂപ വില വരുന്ന ഗ്ലെന്‍ഫിഡ്ച്ച് സിംഗിള്‍ മാള്‍ഡ് സ്‌കോച്ച് വിസ്‌കി 26 വൈയോയാണു കൂട്ടത്തില്‍ ഏറ്റവും വിലകൂടിയ ബ്രാന്‍ഡ്. പിന്നാലെ സ്‌കോച്ച് വിസ്‌കി 21 വൈയോ ഉണ്ട്. 700 മില്ലിക്ക് 22,330 രൂപയാണു വില.

ഗോഡ്സ് ഓണ്‍ റെഡ് വൈന്‍ (550) ഗോഡ്സ് ഓണ്‍ വൈറ്റ് വൈന്‍ (550) എന്നീ വൈനുകള്‍ക്കാണ് കൂട്ടത്തില്‍ ഏറ്റവും വിലകുറവ്.

സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ശാലകളിലും വിദേശ ഇനങ്ങള്‍ ലഭിക്കും എന്ന് ബിവ്റേജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എച്ച് വെങ്കിടേശ് അറിയിച്ചു. തുടക്കത്തില്‍ കൂടുതല്‍ സ്റ്റോക്ക് കിട്ടിയാല്‍ എല്ലായിടത്തും എത്തിക്കും. ഇല്ലെങ്കില്‍ പ്രിമീയം ഔട്ട്ലെറ്റുകളില്‍ മാത്രമായിരിക്കും ആദ്യം ഘട്ടത്തില്‍ വില്‍പ്പന നടത്തുക.

ബ്ലാക്ക് ലേബല്‍(750 മില്ലി-4000 രൂപ) ജോണിവാക്കര്‍ ബ്ലാക്ക്(4720) ഗ്രെ ഗൂസ് വോഡ്ക(4510) റഷ്യന്‍ വോഡ്ക(6030) പ്രിമിയം വോഡ്ക(5040). പതിനെട്ടു വര്‍ഷം പഴക്കമുള്ള ജോണിവാക്കര്‍ വിസ്‌കി (7710) തുടങ്ങിയവയാണ് പതിനായിരത്തില്‍ താഴെ വിലയുള്ള പ്രമുഖ ഇനങ്ങള്‍

വൈറ്റ് ലേബല്‍ വിസ്‌കി (2510) ബ്ലാന്‍കോ തിക്കുല(2280) ഗോഡ്സ് ഓണ്‍ വിഎസ് ഒപി ബ്രാന്‍ഡി (1480) ഡ്രിപിള്‍ എക്സ് റാം (1490) ഡാര്‍ക്ക് റം (1380) ക്ലാസിക് വോഡ്ക(1290) തുടങ്ങിയവയ്ക്കു താഴെയാണ് വില.

ആയിരത്തില്‍ താഴെവിലയുള്ള ഇനങ്ങളും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. വൈറ്റ് വൈന്‍ ബ്ലാകോ ഡി ഓതര്‍ (650) ക്ലാസിക് വോഡ്ക ആന്‍ഡ് പ്ലം (880) ടോസ്‌കാനോ ബിയാന്‍ഷോ (840) തുടങ്ങിയവയും ആയിരത്തില്‍ താഴെ വിലയുള്ളവയാണ്.