ബി​ജു വ​ർ​ഗീ​സിന്റെ ക​ണ്ടു​പി​ടിത്ത​ത്തി​ന് ആ​റാ​മ​തും ദേ​ശീ​യ ബ​ഹു​മ​തി

എ​രു​മേ​ലി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ശ​രീ​രം പാ​തി ത​ള​ർ​ന്ന മു​ക്കൂ​ട്ടു​ത​റ വെ​ൺ​കു​റി​ഞ്ഞി പു​ര​യി​ട​ത്തി​ൽ ബി​ജു വ​ർ​ഗീ​സ് സ്വ​യം കാ​റോ​ടി​ച്ച് രാ​ജ്യം ചു​റ്റി​യ​തി​ന്‍റെ ര​ഹ​സ്യം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ​ക​ർ​ന്ന് ന​ൽ​കി​യ​തി​ന് ആ​റാ​മ​തും ദേ​ശീ​യ​ത​ല​ത്തി​ൽ പു​ര​സ്കാ​രം. ഈ ​ബ​ഹു​മ​തി​യാ​ക​ട്ടെ അം​ഗ​വി​ഹീ​ന​ത​യി​ലും നേ​ട്ട​ങ്ങ​ൾ കീ​ഴ​ട​ക്കി​യ നി​പു​ൻ മ​ൽ​ഹോ​ത്ര എ​ന്ന​യാ​ൾ ത​ന്നെ​പ്പോ​ലെ അം​ഗ​വൈ​ക​ല്യ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​വ​രു​ടെ ക​ഴി​വു​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ തു​ല്യ​താ പു​ര​സ്കാ​ര​മാ​ണ്.

ആ​ർ​ത്രോ​ഗ്രി​പ്പോ​സി​സ് എ​ന്ന സ​ന്ധി ത​ള​ർ​ച്ചാ രോ​ഗം ജ​ന്മ​നാ ബാ​ധി​ച്ച് വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന നി​പു​ൻ മ​ൽ​ഹോ​ത്ര ഇ​ന്ന് രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന ധ​ന​ത​ത്വ​ശാ​സ്ത്ര പ്ര​തി​ഭ​യും വാ​ഗ്മി​യു​മാ​ണ്. കൂ​ടാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സ്കൂ​ളു​ക​ളും തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളും വീ​ൽ​ചെ​യ​റു​ക​ളു​ടെ സൗ​ജ​ന്യ​വി​ത​ര​ണ​വും ന​ട​ത്തി​വ​രു​ന്നു. നി​പു​ൻ മ​ൽ​ഹോ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള നി​പ്മാ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ തു​ല്യ​താ അ​വാ​ർ​ഡാ​ണ് ബി​ജു വ​ർ​ഗീ​സി​ന് ല​ഭി​ച്ച​ത്. കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി, ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 2014 മു​ത​ലാ​ണ് നി​പ്മാ​ൻ ഫൗ​ണ്ടേ​ഷ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ തു​ല്യ​താ അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. മു​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ചീ​ഫ് ക​മ്മീ​ഷ​ണ​ർ ഡോ. ​എ​സ്.​വൈ. ഖു​റൈ​ശി ചെ​യ​ർ​മാ​നാ​യ ജൂ​റി നി​ര​വ​ധി പേ​രി​ൽ നി​ന്നാ​ണ് ബി​ജു​വി​നെ അ​വാ​ർ​ഡി​ന​ർ​ഹ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സാ​മൂ​ഹി​ക നീ​തി, ശാ​ക്തീ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മു​കേ​ഷ് ജെ​യി​ൻ ആ​ണ് ദി​ല്ലി​യി​ൽ കേ​ന്ദ്ര എ​ൻ​സി​റ്റി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജീ​വ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ബി​ജു​വി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

ബി​ജു വ​ർ​ഗീ​സ് അം​ഗ​വി​ഹീ​ന​നാ​യ​ത് 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ്. അ​ര​യ്ക്ക് കീ​ഴ്പോ​ട്ട് ശ​രീ​രം ത​ള​ർ​ന്നു​പോ​യി. എ​ന്നാ​ൽ വി​ധി​യെ പ​ഴി​ച്ച് വീ​ട്ടി​ലി​രി​ക്കാ​തെ ബി​ജു ത​ന്‍റെ സ്റ്റെ​ബി​ലൈ​സ​ർ ബി​സി​ന​സു​മാ​യി പ​ഴ​യ​തു​പോ​ലെ സ്വ​ന്തം കാ​റോ​ടി​ച്ച് നാ​ടു​ചു​റ്റി. കാ​റി​ൽ കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​ന്ന ആ​ക്സി​ലേ​റ്റ​റും ബ്രേ​ക്കും ക്ല​ച്ചും കൈ​ക​ൾ കൊ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ജു വി​ധി​യെ മ​റി​ക​ട​ന്ന​ത്. ഇ​തി​നാ​യി വാ​ഹ​ന​ത്തി​ന്‍റെ ഘ​ട​ന​യി​ൽ വ​രു​ത്തി​യ സാ​ങ്കേ​തി​ക മാ​റ്റം മ​റ്റ് ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്ക് കൂ​ടി പ​ക​ർ​ന്ന​താ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സാ​മൂ​ഹ്യ നീ​തി വ​കു​പ്പു​ക​ളു​ടേ​ത​ട​ക്കം ദേ​ശീ​യ ബ​ഹു​മ​തി​ക​ൾ ഉ​ൾ​പ്പ​ടെ 50 ൽ ​പ​രം പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്ത​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി​യും ലൈ​സ​ൻ​സും ല​ഭി​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​ന് അം​ഗ​വി​ഹീ​ന​ർ​ക്കാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ഘ​ട​നാ​മാ​റ്റം വ​രു​ത്തി കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബി​ജു വീ​ട്ടു​മു​റ്റ​ത്ത് വി​പു​ല​മാ​യ ജൈ​വ​പ​ച്ച​ക്ക​റി തോ​ട്ടം ആ​രം​ഭി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​ത് ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ ഹോ​പ് അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ പാ​തി​ശ​രീ​രം ത​ള​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​മ്പോ​ൾ പ​രി​ച​രി​ക്കാ​നെ​ത്തി​യ ജൂ​ബി​യാ​ണ് പ്ര​ണ​യ​ത്തി​ലൂ​ടെ ബി​ജു​വി​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യാ​യ​ത്. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജോ​ർ​ജു​കു​ട്ടി​യാ​ണ് മ​ക​ൻ.