ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

കാഞ്ഞിപ്പള്ളി: ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ പതിനേഴുകാരനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റു ചെയ്തു. വനിതാ പോലീസ് സെല്ലിനു ലഭിച്ച പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ് ചെയ്തത്. കുളപ്പുറം സ്വദേശിനിയായ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിക്ക് സ്കൂളില്‍ നടത്തിയ കൌണ്‍സിലിംഗിലാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം അധ്യാപകരോട് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് അധ്യാപകര്‍ ഇക്കാര്യം കോട്ടയം വനിതാ സെല്ലിലറിയിക്കുകയായിരുന്നു. വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബുധനാഴ്ച പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് കാഞ്ഞിരപ്പള്ളി സിഐക്കു കൈമാറി. പെണ്‍കുട്ടിയുടെ താമസ സ്ഥലത്തിനു സമീപമുള്ള പാറമടയുടെ റോഡില്‍ക്രിസ്മസ് ദിനത്തിനു തൊട്ടു മുമ്പും കഴിഞ്ഞ ആഴ്ചയില്‍ വിജനമായ റബര്‍ തോട്ടത്തില്‍ വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പെണ്‍കുട്ടി വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് മൊഴി നല്‍കിയത്. ഇയാളെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കി.