ബൈക്കിടിച്ച് വഴിയാത്രക്കാര്‍ക്കു പരിക്ക്

എരുമേലി: കണമലയിലും മുട്ടപ്പള്ളിയിലും ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്.

കഴിഞ്ഞദിവസമാണ് സംഭവം. കണമല എരുത്വാപ്പുഴയില്‍ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പനച്ചിക്കുന്നേല്‍ ടോമി (50), മുട്ടപ്പള്ളിയില്‍ 40എക്കര്‍ ജംഗ്ഷന് സമീപം തൊട്ടിപ്പറമ്പില്‍ സിദ്ദിഖ് (60) എന്നിവരാണ് ബൈക്കിടിച്ച് പരിക്കുകളേറ്റ് ചികിത്സയില്‍ കഴിയുന്നത്. തലയില്‍ ഗുരുതര പരിക്കേറ്റ ടോമി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് എരുമേലി പോലീസ് കേസെടുത്തു.