ബൈക്കിനുള്ളിൽ പാന്പ് …

ബൈക്കിനുള്ളിൽ പാന്പ് …

കാഞ്ഞിരപ്പള്ളി: രണ്ടു അണലിക്കുഞ്ഞുങ്ങള്‍ നാട്ടുകാരെയും ഫയര്‍ ഫോഴ്‌സിനെയും കുറെ നേരത്തേക്ക് മുൾമുനയിൽ നിർത്തി ..

ആക്രി സാധനങ്ങള്‍ക്കൊപ്പം വിറ്റ ബൈക്കിന്റെ ഹെഡ്‌ലൈറ്റില്‍ രണ്ട് അണലിക്കുഞ്ഞുങ്ങള്‍.പണി പതിനെട്ടും നോക്കിയിട്ടും പാന്പ് പുറത്തിറങ്ങിയില്ല.ഒടുവില്‍ ലൈറ്റ് അഴിച്ചെടുത്ത് പാമ്പുകളോടൊപ്പം വനപാലകര്‍ക്ക് കൈമാറി.

കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് സ്റ്റേഷന് സമീപത്തെ ആക്രിക്കടയിലാണ് സംഭവം. മുക്കൂട്ടുതറയില്‍നിന്ന് എത്തിച്ച ആക്രി സാധനങ്ങള്‍ക്കിടയില്‍ ഉപയോഗ ശൂന്യമായൊരു ബൈക്കും ഉണ്ടായിരുന്നു. പെട്ടിഓട്ടോയിലാണിവ എത്തിച്ചത്.ബൈക്കിന്റെ ഹെഡ് ലൈറ്റ് കണ്ട സമീപത്തെ വര്‍ക്ഷോപ്പുകാരന്‍ ആക്രിഉടമയെ സമീപിച്ചു. ലൈറ്റ് അഴിച്ചെടുക്കുന്നതിനിടെ ലൈറ്റിനുള്ളില്‍ പാമ്പിന്റെ തല കണ്ട വര്‍ക്ഷോപ്പ്കാരനും കടഉടമയും ഞെട്ടി പിന്നിലേക്ക് മാറി.

പാന്പിനെ ഹെഡ്‌ലൈറ്റില്‍നിന്ന് പുറത്തെടുക്കാന്‍ സമീപത്തെ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടി. സംഭവം അറിഞ്ഞതോടെ ആള്‍ക്കാരും കൂടി.ഹെഡ്‌ലൈറ്റില്‍നിന്ന് പാന്പിനെ പുറത്തെടുക്കാനായില്ല. ഒടുവില്‍ ഹെഡ്ൈലറ്റ് അതേപടി അടര്‍ത്തിയെടുത്ത് ചാക്കിനുള്ളിലാക്കി വനപാലകര്‍ക്ക് കൈമാറി.

1-web-snake-in-the-bike