ബൈക്കുകൾ കൂട്ടിമുട്ടി മൂന്നുപേർക്ക് പരിക്ക്

മുണ്ടക്കയം: ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി മൂന്നുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ പാലൂർക്കാവ് പുത്തൻപുരയിൽ സജിത്ത് (19), തേലക്കാട്ട്, വിഷ്ണു വിശ്വനാഥ് (20) ബൈക്ക് യാത്രികൻ പെരുവന്താനം, കടയത്തിൽ വിഷ്ണു രാജ് (23) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ മരുതും മൂട്ടിൽ തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.