ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്ക്. വണ്ടി ഓടിച്ചിരുന്ന യുവാവിന്റെ ബി പി പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം

ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്ക്. വണ്ടി ഓടിച്ചിരുന്ന യുവാവിന്റെ ബി പി പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ ഒന്നാം മൈലിൽ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്കേറ്റു.

എരുമേലി സ്വദേശി ഷാജി (35)നാണ് പരിക്ക്.ഇയാളെ ഇരുപത്താറാം മൈലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സ്വകാര്യാവശത്തിനു കാഞ്ഞിരപ്പള്ളിക്ക് പോയ ഷാജി എരുമേലിക്ക് മടങ്ങുപ്പോഴാണ് അപകടം.

ബൈക്ക് ഓടിച്ചിരുന്ന ഷാജിയുടെ പ്രഷർ പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം.നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിനു സമീപത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഷാജിയുടെ പരിക്ക് ഗുരുതരമല്ല.
1-web-bike-accident-BP