ബൈക്ക് മോഷണം ; പതിനേഴുകാരൻ പിടിയിൽ

മുണ്ടക്കയം: മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും ബൈക്കുകള്‍ മോഷണം നടത്തി വന്ന പതിനേഴുകാരന്‍ പിടിയിലായി.. പാറത്തോട്്് സ്വദേശിയായ പതിനേഴുവയസ്സുകാരനാണ് മുണ്ടക്കയം പൊലീസിന്റെ പിടിയിലായത്.

മുണ്ടക്കയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെസ്റ്റ്യൂണ്‍ കേബിൾ നെറ്റ് വര്‍ക്കിന്റെ ഓഫീസില്‍ നിന്നും ബൈക്കു മോഷ്ടിച്ച കേസില്‍ നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കാന്‍ ഇടയാക്കിയത്. ഇക്കഴിഞ്ഞ 24നാണ് ഫെസ്റ്റ്യൂണ്‍ ടിവി.യുടെ ഓഫീസ് മുറ്റത്ത് ്സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു.വിവരം അറിഞ്ഞ് ജീവനക്കാര്‍ പിന്‍തുടര്‍ന്നു ബൈക്കു കണ്ടെത്തി. മോഷ്ടാവിനെ സംബന്ധിച്ചു സി.എസ്.ഐ.പളളി യുടെ സി.സി.ടി.വി.കാമറയിലെ ദൃശ്യങ്ങള്‍ പരിശോധന നടത്തി പ്രതിയെ കുറിച്ചു മുണ്ടക്കയം പൊലീസ് വിവരങ്ങള്‍ശേഖരിച്ചിരുന്നു.ഇതിനിടയില്‍ കഴിഞ്ഞ ദിവസം മുണ്ടക്കയം ഫെസ്റ്റ്യൂണ്‍ ഓഫീസിനു സമീപത്തുകൂടി നടന്നു പോയ ഇയാളെ കണ്ടു സംശയം തോന്നിയ ജീവനക്കാര്‍ ഓഫീസില്‍ കൂട്ടികൊണ്ടുപോയി പൊലീസിനു കൈമാറുകയായിരുന്നു.ചോദ്യം ചെയ്യലില്‍ ഇയാള്‍ മോഷണം സമ്മതിച്ചു.

വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ മുമ്പും മോഷണം നടത്തിയിട്ടുണ്ടന്നും അത്തരത്തില്‍ പൊന്‍കുന്നത്തു നിന്നും മോഷ്ടിച്ച പള്‍സര്‍ ബൈക്കാണ് താന്‍ ഉപയോഗിക്കുന്നതെന്നും പൊലീസിനെ അറിയിച്ചു. വേറെയും ബൈക്കു മോഷണം നടത്തിയിട്ടുളളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ മോഷ്ടിച്ചു ഉപയോഗിച്ചു വരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തതായി എസ്.ഐ.അനൂപ് ജോസ് അറിയിച്ചു.