ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ബൈക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം. വാഹനം ഓടിക്കുന്നയാള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. പിന്നിലിരിക്കുവര്‍ക്കും ഹെല്‍മെറ്റുണ്െടങ്കില്‍ കൂടുതല്‍ സുരക്ഷിതം.

ബൈക്കില്‍ യാത്ര പരമാവധി രണ്ടു പേര്‍ക്കു മാത്രം. കുട്ടികളെ പിന്നിലിരുത്തുന്നത് സുരക്ഷിതമല്ല. അനുവദനീയവുമല്ല. 18ല്‍ താഴെ പ്രായമുള്ളവര്‍ ബൈക്ക് ഓടിക്കുന്നതു കുറ്റകരം. സ്കൂളുകളില്‍ 18ല്‍ താഴെയുള്ളവര്‍ ബൈക്കില്‍ വരാന്‍ അധ്യാപകര്‍ അനുവദിക്കരുത്. അനുമതി നല്‍കിയാല്‍ സ്കൂള്‍ അധികാരികള്‍ക്കും ശിക്ഷ ലഭിക്കും.

18ല്‍ താഴെ പ്രായമുള്ളവര്‍ ബൈക്ക് ഓടിക്കുന്നതും അപകടം വരുത്തുന്നതും മാതാപിതാക്കള്‍ക്കും കുറ്റകരമാണ്. കോടതിയില്‍ വലിയ പിഴ അടയ്ക്കേണ്ടിവരും.

18ല്‍ താഴെയുള്ളവര്‍ അപകടത്തില്‍പ്പെടുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരത്തിന് അര്‍ഹരല്ല. എത്ര സിസി ബൈക്കാണെങ്കിലും ഇരുചക്രവാഹനത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്റര്‍മാത്രം.

പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് കാല്‍ ചവിട്ടിയും വസ്ത്രം പിന്‍ടയറില്‍ കുരുങ്ങാതിരിക്കാന്‍ പുറകു ടയറിന്റെ വശങ്ങളില്‍ ഗ്രില്ലും ഉണ്ടായിരിക്കണം. ചുരിദാര്‍ , സാരി എന്നിവ പിന്‍ടയറില്‍ ഉടക്കി നിലത്തു വീണും ബൈക്കു മറിഞ്ഞും നിരവധി മരണം സംഭവിക്കുന്നുണ്ട്. ഇരുചക്ര വാഹനം ഓടിക്കുന്ന സ്ത്രീകള്‍ സാരിയും ചുരിദാര്‍ ഷാളും സുരക്ഷിമായി ധരിച്ച്‌ വാഹനം ഓടിക്കണം.

മാര്‍ക്കറ്റിലും മറ്റും പോയി വരുമ്ബോള്‍ സാധനങ്ങള്‍ ബന്ധിക്കുന്ന കയറും ചരടും റോഡിലൂടെ ഇഴയാതിരിക്കാന്‍ ശ്രദ്ധിക്കുക. പിന്‍സീറ്റില്‍ കുഞ്ഞുങ്ങളെ മടിയിലിരുത്തിയും കിടത്തിയും യാത്ര ചെയ്യുന്നതും നിയമവിരുദ്ധമാണ്.