ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒരാൾക്ക് ഗു​രു​ത​ര പ​രി​ക്ക്

മു​ക്കൂ​ട്ടു​ത​റ: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച മു​ൻ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ചാ​ത്ത​ൻ​ത​റ മേ​പ്ര​ത്ത് അ​ബ്ദു​ൾ റ​സാ​ക്ക് (67) നെ ​ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ മു​ക്കൂ​ട്ടു​ത​റ – ഇ​ട​ക​ട​ത്തി റോ​ഡി​ലാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ യാ​ത്രി​ക​രാ​ണ് ഇ​തേ വാ​ഹ​ന​ത്തി​ൽ അ​ബ്ദു​ൾ റ​സാ​ക്കി​നെ ആ​ദ്യം മു​ക്കൂ​ട്ടു​ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാ​ലി​ന് ഒ​ടി​വു​ക​ളു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.