ബോധവൽക്കരണ സെമിനാർ നടത്തി

കാഞ്ഞിരപ്പള്ളി∙ ഐടിഡിപി ഓഫിസിന്റെ കീഴിൽ വരുന്ന പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ പ്രദേശങ്ങളിലെ ഊരുകൂട്ട ശാക്തീകരണം ലക്ഷ്യമാക്കി നടത്തിയ ഊരുകൂട്ട ബോധവൽക്കരണ സെമിനാർ ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് ആശ ജോയി ഉദ്ഘാടനം ചെയ്തു. പട്ടികജാതി–വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കു സ്വയം തൊഴിലിനുമുള്ള പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്നും ആശ ജോയി അഭിപ്രായപ്പെട്ടു.

ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്തു സ്റ്റാൻ‍ഡിങ് കമ്മിറ്റി ചെയർമാൻ പി.എ.ഷെമീർ, പഞ്ചായത്തംഗം ബീന ജോബി, വിധുമോൾ, അഞ്ജു എസ്.നായർ, ബി.താര, എ.നിസാർ എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന സെമിനാറുകൾ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ജെയ്‌സൺ, എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ സുരേഷ് റിച്ചാർഡ്, ബാർ അസോസിയേഷൻ കമ്മിറ്റിയംഗം സോണി തോമസ്, പട്ടികവർഗ സീനിയർ സൂപ്രണ്ട് ധർമരാജൻ എന്നിവർ നയിച്ചു.