ബോയിസ് എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്ലാന്റേഷൻ ലേബർ കോൺഗ്രസ് പ്രതിഷേധ പ്രകടനം

മുണ്ടക്കയം ഇൗസ്റ്റ് ∙ മുപ്പത്തിയഞ്ചാംമൈൽ ബോയിസ് എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള പ്ലാന്റേഷൻ ലേബർ കോൺഗ്രസ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി.

കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി പ്രകാശ് പുളിയ്ക്കൽ അധ്യക്ഷത വഹിച്ചു. നാസർ പനച്ചി, മധുസൂദനൻ, ടി.എസ്. രാജൻ, സണ്ണി തട്ടുങ്കൽ, സി.എ. തോമസ് , സലീം കണ്ണങ്കര, അരുൺ കോക്കാപ്പള്ളിൽ, സിയാദ് ചെല്ലിയിൽ, പി.കെ. ഷാജി, ടിജോ സ്കറിയ എന്നിവർ പ്രസംഗിച്ചു