തൂങ്ങി മരിച്ച ബോളിവുഡ് നടി ജിയാഖാന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി .. ഇതാ മുഴുവൻ രൂപത്തിൽ

2

കാമുകന്‍ സൂരജ്‌ പഞ്ചോലിയില്‍ നിന്നും ജിയാ ഖാന്‍ ഗര്‍ഭം ധരിച്ചിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. സൂരജ്‌ തന്നില്‍ നിന്നും അകന്നുപോവുന്നതില്‍ മനംനൊന്ത്‌ ജിയ അബോര്‍ട്ട്‌ ചെയ്‌തുവെന്നും അവരുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ച ജിയയുടെ അമ്മയാണ്‌ തന്റെ മകള്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ്‌ അവസാനമായി എഴുതിയതാവാമെന്ന്‌ സംശയിക്കുന്ന ഈ കത്ത്‌ കണ്ടെടുത്ത്‌ പോലീസിന്‌ നല്‌കിയത്‌.

കാമുകന്‍ സൂരജ്‌ പഞ്ചോലിയെ സംബോധന ചെയ്‌തുകൊണ്ടെഴുതിയ കത്തിലുടനീളം സൂരജ്‌ തന്നെ തഴഞ്ഞതിലുള്ള വേദനയും നിരാശയുമാണ്‌ ജിയ പ്രകടിപ്പിക്കുന്നത്‌. സൂരജിനൊപ്പം ഒരു ജീവിതം സ്വപ്‌നം കണ്ടിരുന്ന തന്നെ ചതിച്ചുകൊണ്ട്‌ ജീവിതവും സ്വപ്‌നങ്ങളും തകര്‍ക്കുകയായിരുന്നുവെന്നും ഊണും ഉറക്കവും നഷ്‌ടപ്പെട്ട്‌ ഒന്നിലും താല്‌പര്യമില്ലതെ താനിപ്പോള്‍ ജഢസമാനജീവിതമാണ്‌ നയിക്കുന്നതെന്ന്‌ ജിയ എഴുതിയിരിക്കുന്നു.

തന്നെ സംബന്ധിച്ച്‌ ജീവിതമെന്നാല്‍ സൂരജും തന്റെ ജോലിയും മാത്രമായിരുന്നു. എന്നാല്‍, ആഘോഷപാര്‍ട്ടികളും മറ്റനേകം സ്‌ത്രീകളുമായി സ്വന്തം ഇഷ്‌ടംമാത്രം നോക്കി ജീവിതം ആസ്വദിച്ചിരുന്ന സൂരജിന്‌ തന്റെ ആത്മാര്‍ത്ഥതയുടെ വില മനസ്സിലായില്ലെന്നും ജിയ കുറിക്കുന്നു. മറ്റ്‌ പോംവഴികളില്ലാതെ വന്നപ്പോള്‍ ഏറെ വിഷമത്തോടെ സൂരജിന്റെ കുഞ്ഞിനെ അബോര്‍ട്ട്‌ ചെയ്യേണ്ടി വന്നുവെന്നും ജിയ കത്തില്‍ പറഞ്ഞിട്ടുണ്ട്‌.

ഒരിക്കല്‍ വിവാഹനിശ്‌ചയ ചടങ്ങ്‌ നടത്താമെന്ന്‌ സൂരജ്‌ വാക്ക്‌ നല്‌കിയിരുന്നെന്നും പിന്നീട്‌ കാലുമാറിയതായും കത്തില്‍ പറയുന്നുണ്ട്‌. ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്ന ഒന്നും അവശേഷിക്കുന്നില്ലെന്നും ഈ കത്ത്‌ സൂരജ്‌ വായിക്കുമ്പോള്‍ താന്‍ ജീവനോടെ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്നും തകര്‍ന്ന സ്വപ്‌നങ്ങളും വ്യര്‍ത്ഥമായ വാഗ്‌ദാനങ്ങളും കാരണം ഇനി ഒരിക്കലും ഉണരാതെ താന്‍ ഉറങ്ങാന്‍ പോവുകയാണെന്നും ജിയ കത്തില്‍ രേഖപ്പെടുത്തുന്നു. ആറു പേജുള്ള നീണ്ട കത്താണ്‌ ജിയയുടെ അമ്മ പോലീസിന്‌ കൈമാറിയിരിക്കുന്നത്‌.

കത്ത്‌ ജിയ എഴുതിയതാണോ എന്ന്‌ ഉറപ്പാക്കാനായി കൈയ്യക്ഷര വിദഗ്‌ധരുടെ സേവനം തേടിയിരിക്കയാണ്‌ പോലീസ്‌. അതിനിടെ ജിയയുടെ മരണത്തെ കുറിച്ചുളള അന്വേഷണത്തില്‍ പോലീസ്‌ അലംഭാവം കാട്ടുകയാണെന്ന്‌ ജിയയുടെ സഹോദരി ആരോപിച്ചു. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതില്‍ ജിയയ്‌ക്ക് നിരാശയൊന്നും ഉണ്ടായിരുന്നില്ലെന്നും തന്റെ സഹോദരിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമതല്ലെന്നും അവര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ജൂണ്‍ മൂന്നിന്‌ രാത്രി പതിനൊന്നു മണിക്കാണ്‌ 25 കാരിയായ ബോളിവുഡ്‌ നടി ജിയാ ഖാനെ ജുഹുവിലെ സാഗര്‍ സംഗീത്‌ എന്ന വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. അമ്മയ്‌ക്കും സഹോദരിക്കുമൊപ്പമാണ്‌ ജിയ കഴിഞ്ഞിരുന്നതെങ്കിലും സംഭവം നടക്കുമ്പോള്‍ അവരിരുവരും സൂരജിന്റെ പിതാവും മുന്‍ ബോളിവുഡ്‌ താരവുമായ ആദിത്യ പഞ്ചോലിക്കൊപ്പം ഒരു പാര്‍ട്ടിക്ക്‌ പോയിരിക്കുകയായിരുന്നു. ആദിത്യ പഞ്ചോലിയുടേയും വിഖ്യാത നടി സറീന വഹാബിന്റേയും മകനാണ്‌ സൂരജ്‌.

ബോളിവുഡ് നടി ജിയാഖാന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി .. ഇതാ മുഴുവൻ രൂപത്തിൽ

Here is the text from actress Jiah Khan’s suicide letter allegedly addressed to Suraj Pancholi. This letter was shared to the media by Jiah’s mother through their publicists.

“I don’t know how to say this to you but I might as well now as I have nothing to lose. I’ve already lost everything. If you’re reading this I might have already left or about to leave. I am broken inside. You may not have known this but you affected me deeply to a point where I lost myself in loving you. Yet you tortured me everyday. These days I see no light I wake up not wanting to wake up. There was a time I saw my life with you, a future with you. But you shattered my dreams. I feel dead inside. I’ve never given so much of myself to someone or cared so much. You returned my love with cheating and lies. It didn’t matter how many gifts I gave you or how beautiful I looked for you. I was scared of getting pregnant but I gave myself completely the pain you have caused me everyday has destroyed every bit of me, destroyed my soul. I can’t eat or sleep or think or function. I am running away from everything. The career is not even worth it anymore.

When I first met you I was driven, ambitious and disciplined. Then I fell for you, a love I thought would bring out the best in me. I don’t know why destiny brought us together. After all the pain, the rape, the abuse, the torture I have seen previously I didn’t deserve this. I didn’t see any love or commitment from you. I just became increasingly scared that you would hurt me mentally or physically. Your life was about partying and women. Mine was you and my work. If I stay here I will crave you and miss you. So I am kissing my 10-year career and dreams goodbye. I never told you but I received a message about you. About you cheating on me. I chose to ignore it, decided to trust you. You embarrassed me. I never went out, I never went with anyone else. I am a loyal person. I never met anyone with Karthik I just wanted you to feel how you make me feel constantly. No other woman will give you as much as I did or love you as much as I did. I can write that in my jiah khanblood. Things were looking up for me here, but is it worth it when you constantly feel the pain of heartbreak when the person you love wants to abuse you or threatens to hit you or cheats on you telling other girls they are beautiful or throws you out of their house when you have no where to go and you’ve come to them out of love or when they lie to your face or they make you chase after them in their car. Or disrespects their family. You never even met my sister. I bought your sister presents. You tore my soul. I have no reason to breathe anymore. All I wanted was love. I did everything for you. I was working for us. But you were never my partner. My future is destroyed my happiness snatched away from me. I always wished the best for you, was ready to invest what little money I had in your betterment. You never appreciated my love, Kicked me in the face. I have no confidence or self esteem left, whatever talent whatever ambition you took it all away. You destroyed my life. It hurt me so much that I waited for you for ten days and you didn’t bother buying me something.

The Goa trip was my birthday present but even after you cheated I still spent on you. I aborted our baby when it hurt me deeply. You destroyed my Christmas and my birthday dinner when I came back. When I tried my hardest to make your birthday special. You chose to be away from me on Valentines Day. You promised me once we made it to one year we would get engaged. All you want in life is partying, your women and your selfish motives. All I wanted was you and my happiness you took both away from me. I spent money on you selflessly you would throw in my face. When I would cry for you. I have nothing left in this world to live for after this. I wish you had loved me like I loved you. I dreamt of our future. I dreamt of our success. I leave this place with nothing but broken dreams and empty promises. All I want now is to go to sleep and never wake up again. I am nothing. I had everything. I felt so alone even while with you. You made me feel alone and vulnerable. I am so much more than this.”

മുംബൈ: നടി ജിയാ ഖാന്‍ ജീവനൊടുക്കിയ സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങി.

ത്രികോണ പ്രണയ കഥയിലെ മൂന്നാമത്തെ കണ്ണിയായ ‘നീലു’വിനെക്കുറിച്ചുള്ള ദുരൂഹതകളും അവസാനിച്ചു. പ്രശ്നങ്ങള്‍ക്കു കാരണക്കാരിയായി ആദ്യം സംശയിക്കപ്പെട്ടിരുന്ന നീലു കൌമാരക്കാരിയല്ല, മറിച്ച് ആഭരണ വ്യവസായി ആയ മധ്യവയസ്കയാണെന്നും തെളിഞ്ഞതായി പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് നല്‍കുന്ന വിവരണം ഇങ്ങനെ: ജീവനൊടുക്കിയ ബുധനാഴ്ച രാത്രിയില്‍ സൂരജ് വീട്ടില്‍ എത്തണമെന്നാവശ്യപ്പെട്ട് ജിയ എസ്എംഎസ് അയച്ചു. എന്നാല്‍ വരാന്‍ കഴിയില്ലെന്നും 10 മണിക്ക് നീലുവിനെ കാണാനുണ്െടന്നും പറഞ്ഞ് സുരജ് മറുപടിയും നല്‍കി. വ്യാഴാഴ്ച രാവിലെ പത്തു മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജിയക്ക് അയച്ച എസ്എംഎസില്‍ 10 ‘എഎം’ എന്ന് എഴുതാന്‍ സൂരജ് മറന്നു.

രാത്രി പത്തു മണിക്കാണ് നീലുവിനെ സൂരജ് കാണുന്നതെന്ന് തെറ്റിദ്ധരിച്ച ജിയാ രാത്രി പത്തു മണി ആയപ്പോള്‍ അവരെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ പിറ്റേന്ന് കാണാമെന്നാണ് സൂരജ് പറഞ്ഞതെന്നു നീലു വ്യക്തമാക്കി. ഇതോടെ സൂരജ് മറ്റേതോ പെണ്‍കുട്ടിയോടൊപ്പമാണെന്നു ജിയ ധരിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷോഭം പ്രകടിപ്പിച്ച് സൂരജിന് എസ്എംഎസ് അയച്ചു.

ജിയയുടെ മാനസികാവസ്ഥ ശരിയല്ലെന്നു മനസിലാക്കിയ സൂരജ് തിരികെ വിളിച്ചെങ്കിലും ജിയ ഫോണ്‍ എടുത്തില്ല. തുടര്‍ച്ചയായി രണ്ടു മൂന്നു തവണ വിളിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. ഈ സമയം ജിയ സ്വയം ജീവനൊടുക്കുന്ന തിരക്കിലായിരുന്നു.

തന്റെ പിഴവിനെക്കുറിച്ച് സൂരജ് പോലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ജിയയുടെ മരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ പൂര്‍ണമായി നീങ്ങിയത്. എട്ടു മാസം മുന്‍പ് ജിയ ആത്മന്നു മകനേടു നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ സൂരജ് ബന്ധം തുടരുകയായിരുന്നു. പിന്നീട് ലണ്ടനിലുള്ള ജിയയുടെ അമ്മയോടു നാട്ടിലെത്തി മകളെ പരിചരിക്കണമെന്നും സൂരജ് ആവശ്യപ്പെട്ടിരുന്നു.

1
17717-jiah-khan.jpg

4