ബോളിവുഡ് നടി പ്രീതി സിന്‍റയ്ക്കെതിരെ ജാമ്യമില്ല വാറണ്ട്

preity_zintaബോളിവുഡ് നടി പ്രീതി സിന്‍റയ്ക്കെതിരെ ജാമ്യമില്ല വാറണ്ട്.

സാമ്പത്തിക കുറ്റകൃത്യം ചുമത്തിയാണ് മുംബൈ അദ്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സംവിധായനായ അബ്ബാസ് ടയര്‍വാലയാണ് പരാതിക്കാരന്‍.കേസില്‍ നിരന്തരം ഹാജറാകുവാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അത് അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 18 ലക്ഷം രൂപയുടെ വണ്ടിചെക്ക് നല്‍കിയെന്നാണ് കേസിന് ആധരമായ പരാതി.

പ്രീതി ഇപ്പോള്‍ വിദേശത്താണെന്നും നാട്ടില്‍ എത്തിയാല്‍ ഉടന്‍ ഹാജറാകുമെന്നും പ്രീതിയുടെ വക്കീല്‍ മാധ്യമങ്ങളോട് അറിയിച്ചു. എന്നാല്‍ വാറണ്ടിനെതിരെ മേല്‍കോടതിയെ സമീപിക്കാനുള്ള സാധ്യതയും പ്രീതിയുടെ വക്കീല്‍ തള്ളികളയുന്നില്ല.