ബോർഡുകൾ നശിപ്പിച്ചതായി പരാതി

എരുമേലി ∙ ശിവസേനയുടെ അംഗത്വ ക്യാംപെയ്ൻ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്ഥാപിച്ച ഒട്ടേറെ ബോർഡുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ പങ്കുള്ളവരെ അറസ്റ്റു ചെയ്യണമെന്ന് യൂണിറ്റ് ആവശ്യപ്പെട്ടു. പി.കെ. രതീഷ്, അജികുമാർ, ജോസ് എന്നിവർ പ്രസംഗിച്ചു.